'തങ്ങളാല്‍ ആവുന്നത് ചെയ്യും'; സൗദിയുമായുള്ള ചര്‍ച്ച സ്ഥിരീകരിച്ച് ഇറാന്‍
പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ രണ്ട് പ്രബല മുസ്‌ലിം രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരഹരിക്കുന്നത് ഇരു രാജ്യങ്ങളുടെയും മേഖലയുടെയും താല്‍പ്പര്യമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് ഖതിബ്‌സാദെ പ്രതിവാര ടെലിവിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തെഹ്‌റാന്‍: മേഖലയിലെ എതിരാളിയായ സൗദിയുമായി ചര്‍ച്ച നടത്തിയെന്ന് പരസ്യമായി സ്ഥിരീകരിച്ച് ഇറാന്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങളെക്കൊണ്ട് ആവുന്നത് ചെയ്യുമെന്നും ഇറാന്‍ വ്യക്തമാക്കി.
പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ രണ്ട് പ്രബല മുസ്‌ലിം രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരഹരിക്കുന്നത് ഇരു രാജ്യങ്ങളുടെയും മേഖലയുടെയും താല്‍പ്പര്യമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് ഖതിബ്‌സാദെ പ്രതിവാര ടെലിവിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ചര്‍ച്ചയുടെ ഫലത്തിനായി ഇറാന്‍ കാത്തിരിക്കുകയായിരുന്നും അദ്ദേഹം പറഞ്ഞു
ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തങ്ങള്‍ സ്വാഗതം ചെയ്യുന്നു.ഇക്കാര്യത്തില്‍ തങ്ങളുടെ പരമാവധി ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ചര്‍ച്ചയെന്ന് സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയത്തിലെ നയ ആസൂത്രണ വിഭാഗം മേധാവി അംബാസഡര്‍ റെയ്ഡ് ക്രിംലി കഴിഞ്ഞ ആഴ്ച റോയിട്ടേഴ്‌സിനോട് പറഞ്ഞു.
യെമന്‍ മുതല്‍ സിറിയ, ഇറാഖ് വരെയുള്ള മേഖലകളിലെ പോരാട്ടങ്ങളില്‍ ഇറാനും സൗദിയും ശത്രുപക്ഷത്താണ്. ഇരുരാജ്യങ്ങളും 2016 ല്‍ നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ഇറാഖില്‍ വച്ച് കഴിഞ്ഞ മാസം രണ്ടു തവണ ചര്‍ച്ച നടന്നതായി നയതന്ത്ര വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.