ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ലെബനാനില്‍; ഹിസ്ബുല്ലക്ക് പൂര്‍ണപിന്തുണയെന്ന് പ്രഖ്യാപനം

സ്വയം വിമാനം പറത്തിയാണ് സ്പീക്കര്‍ ലെബനാനില്‍ എത്തിയത്.

Update: 2024-10-13 06:33 GMT

ബെയ്‌റൂത്ത്: സയണിസ്റ്റ് സൈന്യത്തിനെതിരേ പോരാടുന്ന ഹിസ്ബുല്ലക്ക് പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് ലെബനാനില്‍. തെഹ്‌റാനില്‍ നിന്ന് സ്വന്തമായി വിമാനം പറത്തി ലെബനാനില്‍ എത്തിയ സ്പീക്കര്‍ക്ക് വന്‍ സ്വീകരണമാണ് ലെബനാന്‍ ഒരുക്കിയത്. ലെബനാനില്‍ സയണിസ്റ്റുകള്‍ വ്യോമാക്രമണം നടത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സ്പീക്കര്‍ ജനങ്ങളുമായി സംസാരിച്ചു.

'' സ്വന്തമായി വിമാനം പറത്തി ഞാന്‍ ഇവിടെ വന്നതിനെ അല്‍ഭുദമായി കാണേണ്ട. ഈ സമയത്ത് നിങ്ങളുടെ കൂടെയുണ്ടാവണമെന്ന് തോന്നിയതിനാലാണ് എത്തിയത്. ''-മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു. ബെയ്‌റൂത്ത് വിമാനത്താവളത്തില്‍ ഇറാന്‍ വിമാനങ്ങള്‍ ഇറക്കാന്‍ അനുവദിക്കില്ലെന്ന സയണിസ്റ്റുകളുടെ മുന്നറിയിപ്പ് അദ്ദേഹം തള്ളിക്കളഞ്ഞു. '' ഞങ്ങള്‍ക്ക് ശത്രുവിനെ ഭയമില്ല. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചാണ് ഞാന്‍ വന്നിരിക്കുന്നത്. ഇവിടെ വരാന്‍ ഞങ്ങള്‍ക്കാരെയും ഭയക്കേണ്ടതില്ല.''


 സയണിസ്റ്റുകള്‍ക്കെതിരായ ആക്രമണങ്ങളില്‍ സൈനിക, രഹസ്യാന്വേഷണ സുരക്ഷാ സ്ഥാനങ്ങള്‍ മാത്രമാണ് ഇറാന്‍ ആക്രമിച്ചത്. ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ജനറല്‍ ഇസ്മായില്‍ ഖാനി അസുഖബാധിതനാണെന്ന വാര്‍ത്ത സയണിസ്റ്റുകളുടെ വ്യാജപ്രചരണത്തിന്റെ ഭാഗമാണ്. ഇറാനെ ആക്രമിക്കാന്‍ സഹായം നല്‍കുന്ന രാജ്യങ്ങളെ ഉചിതമായ രീതിയില്‍ നേരിടും. യുദ്ധത്തിന് ശേഷം ലെബനാന്റെ പുനര്‍നിര്‍മാണത്തിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ഇറാന്‍ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Tags:    

Similar News