തെല്‍അവീവില്‍ ഇറാന്റെ മിസൈല്‍ ആക്രമണവും വെടിവെയ്പ്പും; നാല് പേര്‍ കൊല്ലപ്പെട്ടു

Update: 2024-10-01 17:39 GMT

തെല്‍അവീവ്: ഇസ്രായേലിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നവെന്ന അമേരിക്കയുടെ മുന്നറിയിപ്പ് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്രായേലിലെ ടെല്‍അവീവില്‍ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി. ആക്രമണം ഇസ്രായേല്‍ സേനയും ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

150 ഓളം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ ടെല്‍അവീവിലേക്ക് ലക്ഷ്യം വച്ചത്. ഇതിന് തൊട്ടുമുമ്പ് ടെല്‍അവീവിലെ ജാഫയില്‍ വെടിവയ്പ്പ് നടന്നു. ഇതില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കാന്‍ ഇസ്രായേല്‍ സേന അറിയിച്ചു. ഹിസ്ബുല്ല നേതാവ് ഹസന്‍ നസറ്ല്ലയുടെയും ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയുടെയും കൊലപാതകത്തിനുള്ള തിരിച്ചടിയാണിതെന്ന് ഇറാന്‍ സൈന്യം വ്യക്തമാക്കി.


 ഇസ്രായേലിലെ ടെല്‍ അവീവില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. 40 ലക്ഷം ആളുകളാണ് ടെല്‍ അവീവിലുള്ളത്. സ്വയരക്ഷയ്ക്കായി ബോംബ് ഷെല്‍ട്ടറുകളില്‍ അഭയം തേടാന്‍ പൗരന്മാര്‍ക്ക് ഇസ്രായേല്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ''മധ്യ ഇസ്രായേലിലെയും ഷാരോണ്‍ മേഖലയിലെയും വടക്കന്‍ വെസ്റ്റ് ബാങ്കിലെയും നിരവധി പട്ടണങ്ങളില്‍ റോക്കറ്റ് അലര്‍ട്ട് സൈറണുകള്‍ മുഴങ്ങുന്നുണ്ട്. ടെല്‍ അവീവിന് സമീപം സ്‌ഫോടനശബ്ദം കേട്ടതായും റിപ്പോര്‍ട്ടുണ്ട്'' ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.





Tags:    

Similar News