മിസൈല്‍ ആക്രമണത്തില്‍ ഞെട്ടി ഇസ്രായേല്‍; വിമാനത്താവളങ്ങള്‍ അടച്ചു; ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റി; തിരിച്ചടിച്ചാല്‍ ശക്തമായ ആക്രമണം: ഇറാന്‍

Update: 2024-10-01 17:58 GMT

തെല്‍ അവീവ്: അമേരിക്ക മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഞെട്ടി ഇസ്രായേല്‍. ഇസ്രായേലിനു നേരെ 200ലധികം മിസൈലുകള്‍ അയച്ചതായി ഇറാന്‍ അറിയിച്ചു. ആക്രമണം നടക്കുന്നതിന്റെ തൊട്ട് മുമ്പ് ജനങ്ങളെ ഇസ്രായേല്‍ ബങ്കറുകളിലേക്ക് മാറ്റി. ജറുസലേമില്‍ ഇസ്രായേല്‍ സുരക്ഷാ മന്ത്രിസഭായോഗം ചേരുകയാണ്. ആക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ വിമാനത്താവളങ്ങള്‍ അടച്ചു. ഇസ്രായേല്‍ തിരിച്ചടിച്ചാല്‍ കൂടുതല്‍ ശക്തമായ ആക്രമണമുണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കി.

മിസൈലുകള്‍ പൂര്‍ണമായും എത്തിക്കഴിഞ്ഞിട്ടില്ലെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. അറിയിപ്പ് ലഭിക്കുന്നത് വരെ സുരക്ഷിതസ്ഥാനങ്ങളില്‍ തുടരാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഈ നിമിഷത്തെക്കുറിച്ചോര്‍ത്ത് ഇറാന്‍ ഖേദിക്കുമെന്ന് ഇസ്രായേല്‍ ധനകാര്യ മന്ത്രി അറിയിച്ചു. ഇറാന്റെ ആക്രമണത്തില്‍ ഇസ്രായേലിന് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. യുഎസ് സൈനിക കേന്ദ്രങ്ങളെ ഇറാന്‍ മിസൈലുകള്‍ ലക്ഷ്യം വെച്ചിട്ടില്ലെന്ന് പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ ഇസ്രായേലിലെ ജാഫയില്‍ നടന്ന വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം എട്ടായി. നിരവധി പേരുടെ നില ഗുരുതരമാണ്. വെടിയുതിര്‍ത്ത രണ്ട് പേരെ ഇസ്രായേല്‍ സൈന്യം വധിച്ചു.




Tags:    

Similar News