രണ്ടാം വിവാഹത്തിന് ഒരു കോടി ദിനാര്‍ വായ്പയുമായി ഇറാഖി ബാങ്ക്

രണ്ടാം വിവാഹത്തിനായി വായ്പകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് ദിനംപ്രതി ലഭിക്കുന്നതെന്നും അതിനാല്‍ രണ്ടാം വിവാഹത്തിന് ആഗ്രഹിക്കുന്ന ഏതൊരു സര്‍ക്കാര്‍ ജീവനക്കാരനും ഒരു കോടി ദിനാര്‍ വായ്പ നല്‍കാന്‍ റഷീദ് ബാങ്ക് തീരുമാനിച്ചതായി ബാങ്ക് വക്താവ് അമല്‍ അല്‍ഷുവൈലി അറിയിച്ചു.

Update: 2020-10-23 18:28 GMT

ബഗ്ദാദ്: രണ്ടാം വിവാഹത്തിന് ആഗ്രഹിക്കുന്ന പുരുഷ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 8,400 ഡോളര്‍ (ഒരു കോടി ദിനാര്‍) വായ്പാ ഓഫറുമായി ഇറാഖിലെ റഷീദ് ബാങ്ക്. രണ്ടാം വിവാഹത്തിനായി വായ്പകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് ദിനംപ്രതി ലഭിക്കുന്നതെന്നും അതിനാല്‍ രണ്ടാം വിവാഹത്തിന് ആഗ്രഹിക്കുന്ന ഏതൊരു സര്‍ക്കാര്‍ ജീവനക്കാരനും ഒരു കോടി ദിനാര്‍ വായ്പ നല്‍കാന്‍ റഷീദ് ബാങ്ക് തീരുമാനിച്ചതായി ബാങ്ക് വക്താവ് അമല്‍ അല്‍ഷുവൈലി അറിയിച്ചു.

അപേക്ഷകനും ആദ്യ ഭാര്യയും സമാനമായ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മുമ്പ് ലഭിക്കാത്തവരായിരിക്കണമെന്നതാണ് അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്‌ക്കേണ്ട വായ്പ ലഭിക്കാനുള്ള യോഗ്യത. അപേക്ഷകന്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത സര്‍വീസ് കാലാവധിയുള്ള സ്ഥിരം ജീവനക്കാരനായിരിക്കണമെന്നും ഷുവാലി പറഞ്ഞു. കൂടാതെ, സര്‍ക്കാര്‍ ജീവനക്കാരന്‍ തന്നെയായ ഒരു ഗ്യാരന്ററും അപേക്ഷകന് ഉണ്ടായിരിക്കണം. അപേക്ഷകന്റെ പദവിയുടെ സ്ഥലമോ പരിഗണിക്കാതെ വായ്പ നേടാനാവുമെന്നും അല്‍ഷുവൈലി പറഞ്ഞു.

138 ശാഖകളുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നാണ് റഷീദ് ബാങ്ക്. അതേസമയം, ബാങ്കിന്റെ നീക്കത്തിനെതിരേ നിരവധി വനിതാ സംഘടനകള്‍ മുന്നോട്ട് വന്നിട്ടുണ്ട്.

مصرف الرشيد يقرر منح سلفة زواج للموظف المتزوج للمرة الثانية من كلا الجنسين

قرر مصرف الرشيد اليوم منح سلفة زواج للموظف...

ഇനിപ്പറയുന്നതിൽ Rasheed bank പോസ്‌റ്റുചെയ്‌തത് 2020, ഒക്‌ടോബർ 21, ബുധനാഴ്‌ച
Tags:    

Similar News