കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. എന്നാല്‍, ഇന്ന് എവിടേയും റെഡ്, ഓറഞ്ച്, യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. എന്നാല്‍, ഇന്ന് എവിടേയും റെഡ്, ഓറഞ്ച്, യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, സംസ്ഥാനത്തു തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി റിപ്പോര്‍ട്ട്. സാധാരണ ജൂണ്‍ ഒന്നിനു തുടങ്ങേണ്ട കാലവര്‍ഷം മൂന്നു ദിവസം മുന്‍പേ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ഈ മാസം 27ന് എത്തിയേക്കും എന്നായിരുന്നു ആദ്യ പ്രവചനം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇതു മൂന്നാം തവണയാണു ജൂണ്‍ ഒന്നിനു മുന്‍പ് കാലവര്‍ഷം എത്തുന്നത്.