ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം

തെഹ്‌റാനിലെ ഇമാം ഖുമൈനി വിമാനത്താവളം സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഇറാന്‍ സര്‍ക്കാര്‍ അറിയിച്ചു.

Update: 2024-10-26 03:56 GMT

തെഹ്‌റാന്‍: ഇറാനിലും സിറിയയിലും ഇസ്രായേലി വ്യോമാക്രമണം. ഇന്ന് പുലര്‍ച്ചെ തെഹ്‌റാനിലെ വിവിധ സൈനിക കേന്ദ്രങ്ങളെ മൂന്നു തവണയായി ആക്രമിച്ചുവെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. ഇറാനും സഖ്യകക്ഷികളും നിരന്തരമായി പ്രകോപനമുണ്ടാക്കുകയാണെന്നും അതിനുള്ള മറുപടിയാണിതെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു. പശ്ചാത്താപത്തിന്റെ ദിവസങ്ങള്‍ എന്ന പേരാണ് സൈനിക നടപടിക്ക് നല്‍കിയിരിക്കുന്നതെന്നും യുദ്ധവിമാനങ്ങളെല്ലാം സുരക്ഷിതമായി തിരികെയെത്തിയെന്നും ഇസ്രായേല്‍ അവകാശപ്പെട്ടു.

എന്നാല്‍, ആക്രമണത്തില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നുമില്ലെന്ന് ഇറാന്‍ അറിയിച്ചു. തെഹ്‌റാനിലെ ഇമാം ഖുമൈനി വിമാനത്താവളം സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഇറാന്‍ സര്‍ക്കാര്‍ അറിയിച്ചു. തെഹ്‌റാനിലും സമീപപ്രദേശങ്ങളിലുമുള്ള ഇസ്‌ലാമിക് റെവലൂഷന്‍ ഗാര്‍ഡ്‌സ കോര്‍പ്‌സിന്റെ താവളങ്ങള്‍ക്കൊന്നും നാശമുണ്ടായിട്ടില്ല. ഇസ്രായേലില്‍ നിന്നുള്ള മിസൈലുകള്‍ വന്നതോടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ അവയെ തകര്‍ത്തതായും ഇറാന്‍ അറിയിച്ചു. ഇസ്രായേലിന്റെ അതിക്രമത്തിന് തത്തുല്യമായ മറുപടി നല്‍കുമെന്ന് ഇറാന്‍ അറിയിച്ചു. സിറിയയുടെ വിവിധ പ്രദേശങ്ങളിലും ഇസ്രായേല്‍ വ്യോമാക്രമണമുണ്ടായി. ഇസ്രായേല്‍ വിട്ട ഏതാനും മിസൈലുകള്‍ തകര്‍ത്തതായും സിറിയ അറിയിച്ചു.

Tags:    

Similar News