യെമനില്‍ ഇസ്രായേല്‍ വ്യോമാക്രമണം(വീഡിയോ)

Update: 2024-12-19 05:04 GMT

യെമനില്‍ ഇസ്രായേല്‍ വ്യോമാക്രമണം(വീഡിയോ)

സന്‍ആ: ഗസക്ക് പിന്തുണ നല്‍കിയതിന് യെമനില്‍ ഇസ്രായേല്‍ വ്യോമാക്രമണം. സന്‍ആയിലും ഹൊദൈദയിലും നടന്ന കടന്നാക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് യെമനി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. യെമന്റെ തലസ്ഥാനമായ സന്‍ആയിലും പടിഞ്ഞാറന്‍ യെമനിലെ തീരനഗരമായ ഹൊദൈദയിലുമാണ് ആക്രമണം നടന്നത്. തെക്കന്‍ സന്‍ആയിലെ ഹസീസിലെ വൈദ്യുതി നിലയവും ദബ്ഹാന്‍ വൈദ്യുതി നിലയവും ആക്രമണത്തില്‍ തകര്‍ന്നു. ഹൊദൈദ തുറമുഖത്തിന് നേരെയും റാസ് ഇസ എണ്ണ സംസ്‌കരണ കേന്ദ്രത്തിനു നേരെയും ആക്രമണം നടന്നു.


Full View

റാസ് ഇസ എണ്ണ സംസ്‌കരണ കേന്ദ്രത്തിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ആക്രമണത്തില്‍ പങ്കില്ലെന്ന് യുഎസ് അറിയിച്ചു. ഹൂത്തികളുടെ സുപ്രധാന കേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് ഇസ്രായേല്‍ സൈനിക മേധാവി ഡാനിയല്‍ ഹരാഗി പറഞ്ഞു. ചെങ്കടലില്‍ കപ്പലുകള്‍ തടയുന്ന ഹൂത്തികള്‍ ആഗോള ഭീഷണിയാണെന്നും ഇറാനാണ് അവരുടെ പുറകില്ലെന്നും ഡാനിയല്‍ ഹരാഗി ആരോപിച്ചു. വിഷയത്തില്‍ ഹൂത്തികള്‍ പ്രതികരിച്ചിട്ടില്ല.

ഗസയിലെ അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും ഹൂത്തികള്‍ ഇസ്രായേലിനെ മിസൈല്‍ ഉപയോഗിച്ച് ആക്രമിച്ചിരുന്നു. ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിനെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.

Similar News