ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഹസന്‍ യൂസുഫിനെ ഇസ്രായേല്‍ സൈന്യം വീട്ടുതടങ്കലിലാക്കി

15 മാസത്തെ ജയില്‍ വാസത്തിനു ശേഷം ഇസ്രായേല്‍ ഇക്കഴിഞ്ഞ ജൂലൈയിലാണ് ഹസന്‍ യൂസുഫിനെ വിട്ടയച്ചത്. ആകെ 21 വര്‍ഷമാണ് ഇദ്ദേഹം ഇസ്രായേലി ജയിലുകളില്‍ കഴിഞ്ഞത്.

Update: 2020-10-02 18:15 GMT

റാമല്ല: ഹമാസ്-ഫത്തഹ് ഉടമ്പടിയിലെ പ്രധാന വ്യക്തിയും ഹമാസിന്റെ മുതിര്‍ന്ന നേതാവുമായ ഹസന്‍ യൂസുഫിനെ ഇസ്രായേല്‍ സൈന്യം വീട്ടുതടങ്കലിലാക്കി. 64 കാരനായ ഹസന്‍ യൂസുഫിനെ റാമല്ല നഗരത്തിനു പടിഞ്ഞാറ് ബെയ്തുനിയ പട്ടണത്തിലെ വീട്ടിലാണ് വെള്ളിയാഴ്ച തടഞ്ഞുവച്ചതെന്ന് ഫലസ്തീന്‍ വാര്‍ത്താ വെബ്‌സൈറ്റായ ഡോണിയ അല്‍ വതന്‍ റിപോര്‍ട്ട് ചെയ്തു. 15 മാസത്തെ ജയില്‍ വാസത്തിനു ശേഷം ഇസ്രായേല്‍ ഇക്കഴിഞ്ഞ ജൂലൈയിലാണ് ഹസന്‍ യൂസുഫിനെ വിട്ടയച്ചത്. ആകെ 21 വര്‍ഷമാണ് ഇദ്ദേഹം ഇസ്രായേലി ജയിലുകളില്‍ കഴിഞ്ഞത്. ഫലസ്തീനിലെ പ്രധാന പാര്‍ട്ടികളായ ഹമാസും ഫത്തഹും തമ്മില്‍ ഈയിടെയുണ്ടായ ഉടമ്പടിയില്‍ ഇദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിരുന്നു.

    അതിനിടെ, സപ്തംബറില്‍ 15 ഗസ നിവാസികളെ ഇസ്രായേല്‍ തടഞ്ഞുവച്ചതായി അനഡൊളു ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഗസ മുനമ്പ് കടന്ന് അധിനിവേശ പ്രദേശങ്ങളിലേക്ക് കടന്നപ്പോഴാണ് ഇസ്രായേല്‍ 14 ഫലസ്തീനികളെ അറസ്റ്റ് ചെയ്തത്. ഗസ സ്ട്രിപ്പിന്റെ വടക്ക് ഭാഗത്തുള്ള എറസ് ചെക്ക് പോയിന്റിലൂടെ കടന്നുപോവുന്നതിനിടെ കാന്‍സര്‍ രോഗിയെയും അറസ്റ്റ് ചെയ്തിരുന്നു. ടെല്‍ അവീവില്‍ നിന്നുള്ള സുരക്ഷാ അനുമതിയില്ലാതെ ഇസ്രായേല്‍ അധികൃതര്‍ ഫലസ്തീനികളെ ക്രോസിങിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കുന്നില്ല. ഫലസ്തീനികളുടെ കണക്കുകള്‍ പ്രകാരം 43 സ്ത്രീകള്‍, 180 കുട്ടികള്‍, 700 രോഗികള്‍ എന്നിവരുള്‍പ്പെടെ അയ്യായിരത്തോളം ഫലസ്തീനികളെ ഇസ്രായേല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

Israel detains senior Hamas leader in Ramallah




Tags:    

Similar News