ഇസ്രയേലുമായുള്ള യുഎഇ, ബഹ്‌റെയ്ന്‍ കരാര്‍ അല്‍ അഖ്‌സയുടെ വിഭജനത്തിലേക്ക് നയിച്ചേക്കുമെന്ന് വിദഗ്ധര്‍

അല്‍ അഖ്‌സയുമായി ബന്ധപ്പെട്ട സ്റ്റാറ്റസ്‌കോ ലംഘിക്കുന്നതാണ് പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടിയാണ് വിദഗ്ധര്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്.

Update: 2020-09-15 07:11 GMT

ജറുസലേം: ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച് യുഎസ് മധ്യസ്ഥതയില്‍ യുഎഇയും ബഹ്‌റെയ്‌നും തമ്മിലുണ്ടാക്കിയ ധാരണയുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന അല്‍ അഖ്‌സയുടെ വിഭജനത്തിലേക്ക് നയിച്ചേക്കുമെന്ന് വിശകലന വിദഗ്ധര്‍. അല്‍ അഖ്‌സയുമായി ബന്ധപ്പെട്ട സ്റ്റാറ്റസ്‌കോ ലംഘിക്കുന്നതാണ് പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടിയാണ് വിദഗ്ധര്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്.

പ്രസ്താവനകള്‍ 'സ്ഥിതിയില്‍ സമൂലമായ മാറ്റം' അടയാളപ്പെടുത്തുന്നതോടൊപ്പം 'ദൂരവ്യാപകവും സ്‌ഫോടനാത്മകവുമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാക്കുന്നതുമാണെന്ന് സര്‍ക്കാരിതര സംഘടനയായ ടെറസ്ട്രിയല്‍ ജറുസലേമിന്റെ (ടിജെ) റിപോര്‍ട്ട് വ്യക്തമാക്കുന്നു. 1967ല്‍ ഇരുവിഭാഗവും അംഗീകരിച്ച സ്റ്റാറ്റസ്‌കോ പ്രകാരം 14 ഹെക്റ്റര്‍ (35 ഏക്കര്‍) വരുന്ന അല്‍ അഖ്‌സാ മസ്ജിദ് സമുച്ചയം എന്നറിയപ്പെടുന്ന ഹറം ശെരീഫിനുള്ളില്‍ മുസ്‌ലിംകള്‍ക്ക് മാത്രമാണ് പ്രാര്‍ഥനാനുമതിയുള്ളത്. അമുസ്‌ലിംകള്‍ക്ക് ഇവിടെ സന്ദര്‍ശനാനുമതി ഉണ്ടെങ്കിലും പ്രാര്‍ഥനയ്ക്ക് അനുമതിയില്ല. 2015ലെ ഔദ്യോഗിക പ്രഖ്യാപനത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്റ്റാറ്റസ് കോ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ഈ സ്റ്റാറ്റസ്‌കോ ഇനി മുതല്‍ ഉണ്ടാവില്ലെന്നാണ് ഇസ്രായേലും ഗള്‍ഫ് അറബ് രാജ്യങ്ങളും തമ്മിലുള്ള സമീപകാല കരാറുകളില്‍ ഉള്‍പ്പെടുത്തിയ ഒരു ഉപാധി സൂചിപ്പിക്കുന്നത്. 'സമാധാന ദര്‍ശനത്തില്‍ വ്യക്തമാക്കിയതു പോലെ സമാധാനപരമായി എത്തുന്ന എല്ലാ മുസ്‌ലിംകള്‍ക്കും അല്‍അഖ്‌സ പള്ളി സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാമെന്നും ജറുസലേമിലെ മറ്റു വിശുദ്ധ കേന്ദ്രങ്ങള്‍ എല്ലാ മതത്തിലും പെട്ട വിശ്വാസികള്‍ക്കായി തുറന്നിരിക്കണമെന്നു'മാണ് ആഗസ്ത് 13ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ യുഎസ്, ഇസ്രയേല്‍, യുഎഇ സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നത്.

എന്നാല്‍, പ്രസ്താവനയില്‍ പറഞ്ഞത് പോലെ അല്‍ അഖ്‌സയെ ഇസ്രായേല്‍ നിര്‍വചിക്കുന്നത് ഒരു പള്ളിയുടെ ഘടന മാത്രമായിട്ടാണെന്ന് ടി ജെ റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഇസ്രായേലിന്റെ അഭിപ്രായത്തില്‍ പള്ളിയുടെ ഘടനയല്ലാത്ത ഹറം ശരീഫ് 'ജറുസലേമിലെ മറ്റ് പുണ്യസ്ഥലങ്ങളിലൊന്ന്' പോലെയാണ് നിര്‍വചിക്കപ്പെട്ടിട്ടുണ്ട്, കൂടാതെ യഹൂദന്മാര്‍ ഉള്‍പ്പെടെ എല്ലാ മതവിശ്വാസികള്‍ക്കും പ്രാര്‍ത്ഥനയ്ക്കായി തുറക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

'ഈ പദാവലി തിരഞ്ഞെടുക്കുന്നത് ക്രമരഹിതമോ തെറ്റിദ്ധാരണയോ അല്ല, മാത്രമല്ല, അല്‍ അഖ്‌സയിലെ യഹൂദ പ്രാര്‍ത്ഥനയ്ക്കുള്ള വാതില്‍ തുറന്നിടാനുള്ള രഹസ്യശ്രമമാണെങ്കിലും മന പൂര്‍വ്വം ഒന്നും കാണാന്‍ കഴിയില്ല, അതുവഴി സ്ഥിതിഗതികള്‍ സമൂലമായി മാറ്റുന്നു.' വെള്ളിയാഴ്ച പ്രഖ്യാപിച്ച ബഹ്‌റൈനുമായുള്ള കരാറിലും ഇതേ പ്രസ്താവന ആവര്‍ത്തിച്ചു.

'പള്ളി മുസ്‌ലിം പരമാധികാരത്തിന് കീഴിലല്ലെന്ന് വളരെ വ്യക്തമായി പറയുന്നുണ്ടെന്ന് അല്‍അഖ്‌സ, ജറുസലേം കാര്യങ്ങളില്‍ വിദഗ്ധനായ ഫലസ്തീന്‍ അഭിഭാഷകനായ ഖാലിദ് സബാര്‍ക്ക അല്‍ ജസീറയോട് പറഞ്ഞു.  'യുഎഇ അത്തരമൊരു ഉപാധി അംഗീകരിച്ചതോടെ അത് സമ്മതിക്കുകയും അല്‍അഖ്‌സാ പള്ളിയുടെ മേല്‍ ഇസ്രയേല്‍ പരമാധികാരത്തിന് പച്ചക്കൊടി കാട്ടുകയും ചെയ്തതായി സബാര്‍ക്ക പറഞ്ഞു. '1967ലെ ജറുസലേം അധിനിവേശാനന്തരം രൂപം കൊണ്ട സ്റ്റാറ്റസ്‌കോ പ്രകാരം ഹറം ശരീഫിനകത്തുള്ളത് മുഴുവന്‍ ജോര്‍ദാന്റെ കീഴിലാണെന്നിരിക്കെ പുതിയ നീക്കം സ്റ്റാറ്റസ്‌കോയുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News