ഇറാന്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍
സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവിയാണ് മുന്നറിയിപ്പ് നല്‍കിയത്
തെല്‍അവീവ്: ഇസ്രായേലിനെ ആക്രമിച്ചാല്‍ ഇറാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി. 'ഇറാന്‍ ഇസ്രായേലിന് നേരെ മറ്റൊരു മിസൈലാക്രമണം നടത്തിയാല്‍ ഇറാനില്‍ വീണ്ടും പോവാന്‍ തയ്യാറാണ്. മുമ്പ് ഒരിക്കലും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യാന്‍ സൈന്യത്തിന് ശേഷിയുണ്ട്. മുമ്പ് ഒഴിവാക്കിയ സ്ഥലങ്ങള്‍ ആക്രമിക്കും. ഈ സ്ഥലങ്ങള്‍ ഒഴിവാക്കിയത് ആവശ്യമെങ്കില്‍ നശിപ്പിക്കാനാണ്.''-ജനറല്‍ ഹെര്‍സി ഹലേവി പറഞ്ഞു.