ഫലസ്തീന്‍ തടവുകാര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കരുതെന്ന് ഉത്തരവിട്ട് ഇസ്രായേല്‍ മന്ത്രി

കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ എടുക്കുന്നതിന്റെ രണ്ടാമത്തെ ഘട്ടമായി മുഴുവന്‍ തടവുകാര്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ അവഗണിച്ചാണ് മന്ത്രിയുടെ ഉത്തരവെന്ന് ഇസ്രായേല്‍ ദിനപത്രമായ ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്തു

Update: 2020-12-28 15:34 GMT

തെല്‍ അവീവ്: ഇസ്രായേല്‍ ജയിലിലുള്ള ഫലസ്തീന്‍ തടവുകാര്‍ക്ക് വാക്‌സിന്‍ കുത്തിവയ്പ്പ് നല്‍കരുതെന്ന് ഇസ്രയേല്‍ പൊതു സുരക്ഷാ മന്ത്രി അമീര്‍ ഒഹാന ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഇസ്രായേല്‍ ദിനപത്രത്തിന്റെ വെളിപ്പെടുത്തല്‍. കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ എടുക്കുന്നതിന്റെ രണ്ടാമത്തെ ഘട്ടമായി മുഴുവന്‍ തടവുകാര്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ അവഗണിച്ചാണ് മന്ത്രിയുടെ ഉത്തരവെന്ന് ഇസ്രായേല്‍ ദിനപത്രമായ ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്തു.

ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ പ്രതിരോധ കുത്തിവെപ്പ് നല്‍കാവൂ എന്നും മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സുരക്ഷ തവുകാര്‍ക്ക് കുത്തിവെപ്പ് നടത്തരുതെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മറ്റു പൊതുജനങ്ങള്‍ക്ക് കുത്തിവെപ്പ് നല്‍കുന്ന പോലെ തടവുകാര്‍ക്ക് നല്‍കേണ്ടതില്ല എന്നും ഉത്തരവില്‍ പറയുന്നു. ഇസ്രായേല്‍ ജയിലുകളില്‍ ഫലസ്തീന്‍ തടവുകാര്‍ മാത്രമേ ഉള്ളൂ. ഇതര തവുകാരൊന്നും തന്നെ ഇല്ല.

വാക്‌സിനേഷന്‍ നല്‍കുന്നതിന്റെ മുന്‍ഗണന സംബന്ധിച്ച ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് മന്ത്രാലയത്തിന്റെ ഈ ഉത്തരവ് എന്നും ഹാരെറ്റ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.


Tags:    

Similar News