ഇറാന്‍ പേടി: ഇസ്രായേല്‍ മന്ത്രിസഭാ യോഗം ബങ്കറിലേക്ക്

പ്രധാനമന്ത്രിയുടെ ഒഫിസും സൈനിക ആസ്ഥാനവും വേണ്ടെന്ന് തീരുമാനം

Update: 2024-10-28 11:39 GMT

തെല്‍അവീവ്: ഇറാന്‍ പേടിയില്‍ മന്ത്രിസഭാ യോഗം നടത്താനാവാതെ ഇസ്രായേല്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഒഫീസും സൈനിക ആസ്ഥാനവും സുരക്ഷിതമല്ലെന്ന വിലയിരുത്തലാണ് അധിനിവേശ സര്‍ക്കാരിനുള്ളത്. മന്ത്രിസഭാ യോഗം സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിയെന്ന് മന്ത്രിമാര്‍ക്ക് സന്ദേശം വന്നതായി ഇസ്രായേലി മാധ്യമമായ വൈനെറ്റ് റിപോര്‍ട്ട് ചെയ്തു. എന്നാല്‍, എവിടെയാണ് യോഗം നടക്കുകയെന്ന കാര്യം സന്ദേശത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. ക്യാബിനറ്റ് സെക്രട്ടറിയുടെ സന്ദേശവാഹകന്‍ പ്രത്യേകം ഇക്കാര്യം മന്ത്രിമാരെ അറിയിക്കും.

ശനിയാഴ്ച്ച തെഹ്‌റാനില്‍ നടത്തിയ വ്യോമാക്രമണത്തിന് ഇറാന്‍ പ്രതികാരം ചെയ്യുമെന്ന ഭയമാണ് സുരക്ഷി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭയെ പ്രേരിപ്പിച്ചത്. ഭൂഗര്‍ഭ അറയിലായിരിക്കും കേന്ദ്രമന്ത്രിസഭാ യോഗം നടക്കുക. മന്ത്രിമാരുടെ ഉപദേശകര്‍ യോഗത്തില്‍ പങ്കെടുക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

'ഈ പ്രദേശത്ത് പാര്‍ക്കിങ് ഇല്ല. ആരും ആയുധങ്ങളുമായി വരരുത്. അവിടെ കാത്തിരിപ്പു കേന്ദ്രങ്ങളും ല്ല. അതിനാല്‍ ക്ഷണിക്കപ്പെട്ടവര്‍ മാത്രം വന്നാല്‍ മതിയാവും.'' സന്ദേശം പറയുന്നു. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിയില്‍ ഹിസ്ബുല്ല ആക്രമണം നടത്തിയിരുന്നു. ഇതും ആശങ്കക്ക് കാരണമായി.

Tags:    

Similar News