സ്‌കൂട്ടര്‍ യാത്രികയെ രക്ഷിക്കാന്‍ ശ്രമിച്ചു; മുഖ്യമന്ത്രിയുടെ കാര്‍ കൂട്ടിയിടിച്ചു

കുറുകെ ചാടിയ സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷപ്പെടുത്താനായി ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.

Update: 2024-10-28 13:57 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു. തിരുവനന്തപുരം വാമനപുരത്ത് ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. മുഖ്യമന്ത്രിയുടെ വാഹനമടക്കം അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. കുറുകെ ചാടിയ സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷപ്പെടുത്താനായി ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിയുടെ കാറിന് നേരിയ തകരാറുണ്ട്.

ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുന്ന റോഡില്‍നിന്ന് കയറി വന്ന സ്‌കൂട്ടറാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലെത്തിയതെന്ന് പോലിസ് അറിയിച്ചു. സ്‌കൂട്ടര്‍ യാത്രികയെ രക്ഷിക്കാനായി പൈലറ്റ് പോയ പോലീസ് വാഹനം പെട്ടെന്ന് ബ്രേക്ക് പിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനമടക്കം അഞ്ച് വാഹനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ചു.

Tags:    

Similar News