ആന്റണി പെരുമ്പാവൂരിനും ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

Update: 2025-04-06 02:36 GMT
ആന്റണി പെരുമ്പാവൂരിനും ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

കൊച്ചി: എമ്പുരാന്‍ സിനിമയ്ക്ക് പിന്നാലെ ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടിസ്. മോഹന്‍ലാല്‍ നായകനായ 'ലൂസിഫര്‍','മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്നീ ചിത്രങ്ങളുടെ സാമ്പത്തിക ഇടപാടുകളില്‍ വിശീദകരണം ആവശ്യപ്പെട്ടാണ് നോട്ടിസ്. മോഹന്‍ലാലുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്നും ആവശ്യമുണ്ട്. എമ്പുരാന്റെ സഹനിര്‍മാതാവായ ഗോകുലം ഗോപാലന്റെ ഓഫിസുകളില്‍ കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തിയിരുന്നു. അതിന് ശേഷം പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടിസ് നല്‍കുകയുമുണ്ടായി. എമ്പുരാന്‍ സിനിമയുമായി സഹകരിച്ചവര്‍ക്കെതിരെ ആര്‍എസ്എസ് മുഖപത്രം നിരന്തരമായി പ്രചാരണങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തില്‍ അടുത്ത നടപടികള്‍ ആര്‍ക്കെതിരെയാവുമെന്ന ചര്‍ച്ചയാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്.

Similar News