പിടിച്ചെടുത്തത് പശുവിറച്ചിയല്ല; കലാപം സൃഷ്ടിച്ച് സംഘപരിവാരം

വര്‍ഗീയ ദ്രൂവീകരണം മാത്രം ലക്ഷ്യം വച്ചായിരുന്നുവെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗോമാംസമെന്ന പേരില്‍ പിടിച്ചെടുത്തവയില്‍ 93 ശതമാനവും പശുവിറച്ചി അല്ലെന്നും വ്യക്തമാക്കുന്നതാണ് ടൈംസ് ഓഫ് ഇന്ത്യ പുറത്തു വിട്ട റിപോര്‍ട്ട് വ്യക്തമാക്കുന്നത്.

Update: 2019-01-03 13:19 GMT

ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ രാജ്യവ്യാപകമായി സംഘപരിവാരം കലാപം അഴിച്ചുവിടുമ്പോള്‍ പിടിച്ചെടുത്തവയില്‍ അധികവും പശുവിറച്ചിയല്ലെന്ന വെളിപ്പെടുത്തലുമായി ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ട്. ഗോമാംസമെന്ന പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പിടിച്ചെടുത്തവയില്‍ 93 ശതമാനവും പശുവിറച്ചി അല്ലായിരുന്നുവെന്നാണ് കണ്ടെത്തല്‍. 2014ല്‍ ബിജെപി നേതൃത്ത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് പശുസ്‌നേഹത്തിന്റെ പേരില്‍ രാജ്യത്താകമാനം ഗോമാംസ പരിശോധനയും ഗോരക്ഷാ പ്രവര്‍ത്തകരുടെ ആള്‍ക്കൂട്ട ആക്രമണങ്ങളുമുണ്ടായത്. എന്നാല്‍ ഇതെല്ലാം വര്‍ഗീയ ദ്രൂവീകരണം മാത്രം ലക്ഷ്യം വച്ചായിരുന്നുവെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗോമാംസമെന്ന പേരില്‍ പിടിച്ചെടുത്തവയില്‍ 93 ശതമാനവും പശുവിറച്ചി അല്ലെന്നും വ്യക്തമാക്കുന്നതാണ് ടൈംസ് ഓഫ് ഇന്ത്യ പുറത്തു വിട്ട റിപോര്‍ട്ട് വ്യക്തമാക്കുന്നത്. ഗോമാംസമെന്നാരോപിച്ച് വിവിധ സംസ്ഥാനങ്ങളില്‍ പോലിസും മൃഗസംരക്ഷണ വകുപ്പും പിടിച്ചെടുത്ത ഇറച്ചികളുടെ വിശദവിവരങ്ങളടങ്ങുന്നതാണ് റിപോര്‍ട്ട്. 2014-17 വര്‍ഷത്തിനിടക്ക് വിവിധ സംസ്ഥാനങ്ങളിലെ ഗോരക്ഷകരുടെ പരാതിയെ തുടര്‍ന്ന് 139 സാംപിളുകളാണ് അധികൃതര്‍ ശേഖരിച്ചത്. ഇവയില്‍ 112 സാംപിളുകളേ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കാനായുള്ളു. ഇവയില്‍ വെറും എട്ടു സാംപിളുകളാണ് പശുവിറച്ചി ആണെന്നു സ്ഥിരീകരിച്ചത്. കാള, ആട് തുടങ്ങിയവയുടെ ഇറച്ചിയായിരുന്നു മറ്റുള്ളവ. പശുവിറച്ചിയാണെന്നുറപ്പിച്ച് ഗോരക്ഷകര്‍ പിടിച്ചെടുത്തു നല്‍കിയ 69 സാംപിളുകളില്‍ ഒട്ടകം മുതല്‍ നായ വരെയുള്ളവയുടെ ഇറച്ചിയുണ്ടെങ്കിലും പശുവിറച്ചിയില്ല. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, കര്‍ണാടക, മധ്യപ്രദേശ്, പഞ്ചാബ്, ചത്തീസ്ഗഡ്, ഗോവ, ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറിച്ചികളാണ് പരിശോധനക്ക് വിധേയമാക്കിയതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. പശുക്കടത്തും ഗോമാംസം കൈവശം വച്ചെന്നുമാരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ നിരവധി ആക്രമണങ്ങളാണ് നടത്തിയത്. ഗോരക്ഷകരുടെ ആക്രമണത്തില്‍ നിരവധി നിരപരാധികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Tags:    

Similar News