പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പത്രിക സമര്‍പ്പിച്ചു

Update: 2023-08-16 07:06 GMT

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കോട്ടയം കലക്ടറേറ്റില്‍ വരണാധികാരിയായ ആര്‍ഡിഒ മുമ്പാകെ രാവിലെ 11.32 ഓടെയാണ് പത്രിക നല്‍കിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ജെയ്കിനെ അനുഗമിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് ജെയ്കിന് കെട്ടിവയ്ക്കാനുള്‌ല തുക നല്‍കിയത്. പുതുപ്പള്ളിയില്‍ ഇത് മൂന്നാം തവണയാണ് ജെയ്ക് മല്‍സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ ഒമ്പതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ജെയ്ക് സി തോമസ് പരാജയപ്പെട്ടത്. അതിനിടെ, ഉമ്മന്‍ചാണ്ടിയുടെ മരണാനന്തര ചടങ്ങുകളുടെ മുപ്പതാം നാളായ ഇന്ന് രാവിലെ പുതുപ്പള്ളി പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ നടത്തിയ ശേഷം യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ പ്രചാരണം തുടങ്ങും.

Tags:    

Similar News