കോഴിക്കോട്: ജല്‍ ജീവന്‍ മിഷന്‍, മറ്റു കുടിവെള്ള പദ്ധതികള്‍, ദേശീയപാത നിര്‍മാണം തുടങ്ങിയവയ്ക്കായി ജില്ലയില്‍ വ്യാപകമായി പൊളിച്ച നിരവധി റോഡുകളും കൈവഴികളും സഞ്ചാരയോഗ്യമാക്കണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും മേല്‍നോട്ടത്തിലും അനുമതിയോടെയും നടത്തേണ്ട പ്രവൃത്തി അധികാരികളുടെ കെടുാര്യസ്ഥത കാരണം ജനങ്ങള്‍ക്ക് ദുരിതം വിതയ്ക്കുന്ന പദ്ധതിയായി മാറിയിരിക്കുകയാണ്. മല്‍സ്യത്തൊഴിലാളികളുടെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കി അവരുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, ജനറല്‍ സെക്രട്ടറിമാരായ എന്‍ കെ റഷീദ് ഉമരി, എ പി നാസര്‍, സെക്രട്ടറിമാരായ റഹ്മത്ത് നെല്ലൂളി, കെ ഷെമീര്‍, ഖജാഞ്ചി ടി കെ അബ്ദുല്‍ അസീസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ടി അബ്ദുല്‍ ഖയ്യും, സലീം കാരാടി, ജുഗല്‍ പ്രകാശ്, കെ കെ ഫൗസിയ, പി വി ജോര്‍ജ്, ടി പി മുഹമ്മദ്, ശറഫുദ്ദീന്‍ വടകര, കെ കെ നാസര്‍, മണ്ഡലം പ്രസിഡന്റുമാരായ ഷംസീര്‍ ചോമ്പാല(വടകര), ജെ പി അബൂബക്കര്‍(നാദാപുരം), കെപി സാദിഖ്(കുറ്റിയാടി), ഹമീദ് എടവരാട്(പേരാമ്പ്ര), എം കെ സക്കരിയ്യ(കൊയിലാണ്ടി), ടിപി യൂസഫ്(കൊടുവള്ളി), സിടി അഷ്‌റഫ് (തിരുവമ്പാടി), റസാഖ് ചാക്കേരി(കോഴിക്കോട് നോര്‍ത്ത്), പി വി മുഹമ്മദ് ഷിജി(കോഴിക്കോട് സൗത്ത്), മണ്ഡലം സെക്രട്ടറിമാരായ ഷാനവാസ് മാത്തോട്ടം(ബേപ്പൂര്‍), നിസാര്‍ ചെറുവറ്റ(എലത്തൂര്‍), ഹനീഫ പാലാഴി (കുന്ദമംഗലം) സംസാരിച്ചു.