കണ്ണൂര്‍: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവും തളിപ്പറമ്പ് എംഎല്‍എയുമായ ജെയിംസ് മാത്യു. അധികാര പരിധിയില്‍ നിന്ന് മാത്രം അന്വേഷിച്ചാല്‍ മതിയെന്നും എവിടെയും കയറി പരിശോധിക്കാമെന്ന ധാരണ വേണ്ടെന്നു ഈ സംസ്ഥാനത്ത് നടക്കില്ലെന്നും ജെയിംസ് മാത്യു പറഞ്ഞു. ഓരോ ഏജന്‍സികള്‍ക്കും ഭരണഘടനാനുസൃതമായ അധികാരങ്ങളുണ്ട്. ഏതെങ്കിലും ഒരു സ്ഥാപനത്തിന് ചില അധികാരങ്ങളും അവകാശങ്ങളും ഉണ്ടെന്നുള്ളത് കൊണ്ട് എവിടെയും എന്തും കയറി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണോ...?. അതൊന്നും ഈ സംസ്ഥാനത്ത് നടക്കില്ല. ജനാധിപത്യ ബോധമുള്ള പൗരന്‍മാര്‍ ജീവിക്കുന്ന നാട്ടില്‍ ബിജെപിയല്ല ആര് അധികാരത്തില്‍ വന്നാലും അതൊന്നും അനുവദിച്ചുകൊടുക്കാനാവില്ല. എവിടേയും കയറി പരിശോധന നടത്താന്‍ ഇഡിക്കെന്താ കൊമ്പുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയുടെ അവകാശങ്ങള്‍ ഇഡി ലംഘിക്കുകയാണ്. സഭയുടെ അന്തസ്സിന് ഇത് കളങ്കമുണ്ടാക്കുന്നതായും ജെയിംസ് മാത്യ എംഎല്‍എ പറഞ്ഞു.
James Mathew MLA against ED