കൊവിഡ് 19: ഹോസ്റ്റല്‍ വിദ്യാര്‍ഥികളോട് വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ച് ജാമിഅ സര്‍വകലാശാല

ലോക്ക് ഡൗണ്‍ മൂലം കുടുങ്ങിക്കിടക്കുന്ന ആളുകളെ തിരികെയെത്തിക്കാന്‍ ട്രെയിനുകള്‍ ഉപയോഗിക്കാന്‍ അനുവദിച്ചതിനു പിന്നാലെയാണ് ഈ നിര്‍ദേശം നല്‍കിയത്.

Update: 2020-05-02 07:18 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളോട് റൂമുകള്‍ ഒഴിവാക്കി വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കി ജാമിഅ മില്ലിയ സര്‍വകലാശാല. ലോക്ക് ഡൗണ്‍ മൂലം കുടുങ്ങിക്കിടക്കുന്ന ആളുകളെ തിരികെയെത്തിക്കാന്‍ ട്രെയിനുകള്‍ ഉപയോഗിക്കാന്‍ അനുവദിച്ചതിനു പിന്നാലെയാണ് ഈ നിര്‍ദേശം നല്‍കിയത്.സംസ്ഥാന സര്‍ക്കാരുകളുടെ ഗതാഗത, യാത്രാ പ്രോട്ടോക്കോളുകള്‍ അനുസരിച്ച് ഹോസ്റ്റലുകളില്‍ നിന്ന് തിരിച്ചു പോകാനാണ് നിര്‍ദ്ദേശം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാല അടച്ചിട്ടിരിക്കുകയാണ്. ആഗസ്തില്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് സര്‍വ്വകലാശാലയുടെ തീരുമാനം. 2020 ജൂലൈയില്‍ നടക്കാനിരിക്കുന്ന പരീക്ഷകളുടെ സമയക്രമം യഥാസമയം അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.പരീക്ഷകള്‍ക്കും ഗവേഷണങ്ങള്‍ക്കുമുള്ള റിസോഴ്സ് മെറ്റീരിയലുകള്‍ ഓണ്‍ലൈനില്‍ ആക്സസ് ചെയ്യാനാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വകലാശാലയുടെ സാമീപ്യമുള്ള പ്രദേശങ്ങള്‍ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു.  

Tags:    

Similar News