ജാമിഅ സമ്മേളനത്തിന് പരിസമാപ്തി; 261 യുവ പണ്ഡിതര്‍ ഇനി കര്‍മവീഥിയില്‍
261 യുവപണ്ഡിതര്‍ ഫൈസി ബിരുദം ഏറ്റുവാങ്ങി പ്രബോധനവീഥിയിലിറങ്ങി.
പെരിന്തല്‍മണ്ണ: കേരളീയ മുസ്‌ലിംകളുടെ നവോത്ഥാന വഴിയിലും രാജ്യത്തിന്റെ മതേതര ദേശീയോദ്ഗ്രഥന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിലും വലിയ പങ്ക് വഹിക്കുന്ന പട്ടിക്കാട് ജാമിഅ നൂരിയ്യ 57ാം വാര്‍ഷിക 55ാം സനദ്ദാന സമ്മേളനത്തിന് പ്രൗഢമായ സമാപനം.
261 യുവപണ്ഡിതര്‍ ഫൈസി ബിരുദം ഏറ്റുവാങ്ങി പ്രബോധനവീഥിയിലിറങ്ങി. മതമൂല്യങ്ങളിലേക്ക് സമൂഹത്തെ മാടിവിളിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന ഉദ്‌ഘോഷവുമായി അവര്‍ ഫൈസി ബിരുദം ഏറ്റുവാങ്ങിയപ്പോള്‍ ജാമിഅയില്‍ നിന്ന് അഞ്ചര പതിറ്റാണ്ടിനിടെ ബിരുദം ഏറ്റുവാങ്ങിയവരുടെ എണ്ണം 7222 ആയി ഉയര്‍ന്നു.
ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ കെ ആലിക്കുട്ടി മുസ്‌ല്യാര്‍ സനദ്ദാന പ്രസംഗം നടത്തി. മണിശങ്കര്‍ അയ്യര്‍, ഡോ. സയ്യിദ് ജഹാംഗീര്‍ എന്നിവര്‍ അതിഥികളായി.
മസ്‌കത്ത് സുന്നി സെന്റര്‍, എംഇഎ എഞ്ചിനീയറിങ് കോളേജ് നല്‍കുന്ന ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡുകള്‍ വിതരണം ചെയ്തു.സാദിഖലി ശിഹാബ് തങ്ങള്‍, എം ടി അബ്ദുല്ല മുസ്‌ല്യാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ല്യാര്‍, പി കെ കുഞ്ഞാലിക്കുട്ടി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, വി മോയിമോന്‍ ഹാജി മുക്കം സംസാരിച്ചു.
അബ്ബാസലി ശിഹാബ് തങ്ങള്‍, മാണിയൂര്‍ അഹ്മദ് മുസ്‌ല്യാര്‍, ഹമീദലി ശിഹാബ് തങ്ങള്‍, ബശീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, റശീദ് അലി ശിഹാബ് തങ്ങള്‍, അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, മുഹമ്മദ് കോയ ജമലുല്ലൈലിതങ്ങള്‍, സാബിഖലി ശിഹാബ് തങ്ങള്‍, കുഞ്ഞിമുഹമ്മദ് മുസ്‌ല്യാര്‍ മാരായമംഗലം, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ല്യാര്‍, വാക്കോട് മൊയ്തീന്‍കുട്ടി മുസ്‌ല്യാര്‍, ഒ ടി മൂസ മുസ്‌ല്യാര്‍, എം പി അബ്ദുസ്സമദ് സമദാനി, അബ്ദുല്‍ ഹമീദ് എംഎല്‍എ, മഞ്ഞളാംകുഴി അലി എംഎല്‍എ, ആബിദ് ഹുസൈന്‍ എംഎല്‍എ, അഡ്വ. എം ഉമര്‍ എംഎല്‍എ, ടി വി ഇബ്രാഹിം എംഎല്‍എ തുടങ്ങിയവര്‍ സംബന്ധിച്ചു.