ജനമഹാ സമ്മേളനം 17ന് കോഴിക്കോട് കടപ്പുറത്ത്; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
സമ്മേളനത്തിന്റെ പ്രചാരണത്തിൻ്റെ ഭാഗമായി വിപുലമായ പരിപാടികളാണ് നടന്നു വരുന്നത്. ഡിവിഷന്‍ തലത്തില്‍ വാഹന പ്രചാരണ ജാഥകള്‍ ആരംഭിച്ചു. കുടുംബ സംഗമങ്ങള്‍, ലഘുലേഖ വിതരണം, ഗൃഹ സമ്പര്‍ക്കം, കവല യോഗങ്ങൾ മീറ്റുകള്‍ തുടങ്ങി വിവിധങ്ങളായ പരിപാടികൾ പ്രാദേശിക തലങ്ങളിൽ നടന്നുവരികയാണ്.
കോഴിക്കോട്: റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ തലത്തില്‍ സംഘടിപ്പിച്ചിട്ടുള്ള കാംപയിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി ജനലക്ഷങ്ങളെ അണിനിരത്തി നടത്തുന്ന ജനമഹാസമ്മേളനം 2022 സെപ്തംബര്‍ 17 ശനിയാഴ്ച വൈകിട്ട് 4.30 ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. ജനമഹാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി കോഴിക്കോട് ചേര്‍ന്ന സംഘാടക സമിതി യോഗം വിലയിരുത്തി.
സമ്മേളനത്തിന്റെ പ്രചാരണത്തിൻ്റെ ഭാഗമായി വിപുലമായ പരിപാടികളാണ് നടന്നു വരുന്നത്. ഡിവിഷന്‍ തലത്തില്‍ വാഹന പ്രചാരണ ജാഥകള്‍ ആരംഭിച്ചു. കുടുംബ സംഗമങ്ങള്‍, ലഘുലേഖ വിതരണം, ഗൃഹ സമ്പര്‍ക്കം, കവല യോഗങ്ങൾ മീറ്റുകള്‍ തുടങ്ങി വിവിധങ്ങളായ പരിപാടികൾ പ്രാദേശിക തലങ്ങളിൽ നടന്നുവരികയാണ്.
സമ്മേളനത്തിന്റെ മുന്നോടിയായി സെപ്തംബര്‍ 15ന് വൈകിട്ട് 4.30ന് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ 'മലബാര്‍ സമരവും മാപ്പിളപ്പാട്ടും' എന്ന പേരില്‍ സാംസ്‌കാരിക സന്ധ്യയും രാത്രി 7 ന് മലബാര്‍ ഖിസ്സ എന്ന പേരില്‍ ഇശല്‍ സന്ധ്യയും സംഘടിപ്പിക്കും. സെപ്തംബര്‍ 16ന് 'മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും' എന്ന വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിക്കും.
'റിപബ്ലിക്കിനെ രക്ഷിക്കുക' പ്രമേയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നാട്ടൊരുമ ഏരിയ സമ്മേളനങ്ങളില്‍ വന്‍ജനാവലിയാണ് തടിച്ചുകൂടുന്നത്. നാടിന്റെ വിവിധ തുറകളിലുള്ള നിരവധി പേരാണ് പരിപാടിയില്‍ പങ്കാളികളാകുന്നത്. ഹാപ്പി ഫാമിലി, ബോധവൽക്കരണ ക്ലാസ്സുകൾ, കരിയർ മീറ്റ് സമ്മേളസന്ദേശം, വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കല്‍ തുടങ്ങിയവയും
കളരിപ്പയറ്റ്, കോല്‍ക്കളി, മെഹന്തി ഫെസ്റ്റ്, ഇശല്‍ സന്ധ്യ, വടംവലി തുടങ്ങി നിരവധി വൈവിധ്യമാര്‍ന്ന പരിപാടികളാണ് നാട്ടൊരുമയില്‍ അവതരിപ്പിക്കുന്നത്.
യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി കെ അബ്ദുല്‍ ലത്തീഫ്, വൈസ് ചെയര്‍മാന്‍ പി അബ്ദുൽ അസീസ്, ജനറല്‍ കണ്‍വീനര്‍ എം വി റഷീദ്, കൺവീനർ സി നാസർ മൗലവി, പി വി ഷുഹൈബ്, സി കെ റാഷിദ് എന്നിവര്‍ സംബന്ധിച്ചു.