ജനുവരി 26 ഭരണഘടനാ ദിനം: മൂന്ന് കേന്ദ്രങ്ങളില്‍ റിപ്പബ്ലിക് ദിന സായാഹ്നം സംഘടിപ്പിക്കും: എസ്ഡിപിഐ

Update: 2021-01-25 13:44 GMT
തിരുവനന്തപുരം: രാജ്യത്തിന്റെ മഹത്തായ ഭരണഘടന നിലവില്‍ വന്ന ജനുവരി 26 ന് ഭരണഘടനാ ദിനമായി ആചരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍. ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു കേന്ദ്രങ്ങളില്‍ റിപ്പബ്ലിക് ദിന സായാഹ്നം സംഘടിപ്പിക്കും. ഭരണാഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം റദ്ദാക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തിയാണ് റിപ്പബ്ലിക് ദിനം സായാഹ്നം സംഘടിപ്പിക്കുന്നത്. 26 ന് വൈകീട്ട് നാലിന് തിരുവനന്തപുരം പാളയത്ത് നടക്കുന്ന പരിപാടി എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.ജെയിംസ് ഫെര്‍ണാണ്ടസ്, കൈതക്കോട് രാധാകൃഷ്ണന്‍, ഡി വിജയന്‍ പി ആര്‍ സിയാദ്, സിയാദ് കണ്ടല, അഷ്‌റഫ് പ്രാവച്ചമ്പലം സംസാരിക്കും.

 

എറണാകുളം മേനകാ ജങ്ഷനില്‍ എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവ്വാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും. അഡ്വ.കെ എസ് മധുസൂദനന്‍, എന്‍.കെ.അലി, സി.എസ്.മുരളി, അജ്മല്‍ ഇസ്മയില്‍, പി പി മൊയ്തീന്‍ കുഞ്ഞ്, ഷെമീര്‍ മാഞ്ഞാലി സംസാരിക്കും. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പരിപാടി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. എ.വാസു, എ സജീവന്‍, പി അബ്ദുല്‍ ഹമീദ് , മുസ്തഫ കൊമ്മേരി, അഡ്വ. എ എ റഹീം, മുസ്തഫ പാലേരി, സലീം കാരാടി സംസാരിക്കും.




Similar News