മസ്ഊദ് അസ്ഹറിന്റെ സഹോദരന്‍ ഉള്‍പ്പെടെ 44 പേര്‍ വീട്ടുതടങ്കലില്‍

അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റഊഫ് ഉള്‍പ്പെടെയുള്ളവരെയാണ് പാക് അധികൃതര്‍ വീട്ടുതടങ്കലിലാക്കിയതെന്ന് പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

Update: 2019-03-05 12:42 GMT

ഇസ്ലാമാബാദ്: ജയ്‌ശെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹറിന്റെ സഹോദരന്‍ ഉള്‍പ്പെടെ 44 പേര്‍ പാകിസ്താന്‍ വീട്ടുതടങ്കലിലാക്കിയതായി റിപോര്‍ട്ട്. അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റഊഫ് ഉള്‍പ്പെടെയുള്ളവരെയാണ് പാക് അധികൃതര്‍ വീട്ടുതടങ്കലിലാക്കിയതെന്ന് പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ജയ്ശ് നേതാവിന്റെ അടുത്ത രണ്ടു ബന്ധുക്കളും വീട്ടുതടങ്കലിലാക്കിവരില്‍ ഉള്‍പ്പെടും. നിരോധിത സംഘടനകള്‍ക്കെതിരേ നടപടി കര്‍ശനമാക്കിയതായി പാകിസ്താന്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ വീട്ടുതടങ്കലിലാക്കിയെന്ന റിപോര്‍ട്ട് പുറത്തുവരുന്നത്.നേരത്തേ ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചെന്നും പാക് നാവികസേന തടഞ്ഞതിനെ തുടര്‍ന്ന് മടങ്ങിപ്പോയെന്നും പാകിസ്താന്‍ ആരോപിച്ചിരുന്നു.

Tags:    

Similar News