കണ്ണൂര്‍: മലയോര മേഖലയായ ഇരിട്ടിക്കു സമീപം ജാര്‍ഖണ്ഡ് സ്വദേശിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് ഗുംല ജില്ലയിലെ ഗാഗ്ര സ്വദേശി പരേതനായ ലക്ഷ്മണ്‍ ബറൈകിന്റെ മകള്‍ മമ്ത കുമാരി(20)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളയാട് ആര്യപ്പറമ്പില്‍ തൊഴിലിടത്തിനു സമീപത്തെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം.
യുവതിയോടൊപ്പം താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ സിക്കന്തറിനെയും ഇയാളുടെ കൂടെ ജോലിചെയ്യുന്ന മറ്റൊരാളെയും പേരാവൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. ആര്യപ്പറമ്പ് സെന്റ് മേരീസ് എസ്‌റ്റേറ്റില്‍ ഒന്നിച്ചു താമസിക്കുകയാണ്. ഇരുവരെയും പോലിസ് ചോദ്യം ചെയ്തുവരികയാണ്.
Jharkhand woman dies under mysterious circumstances in Kannur