പെണ്‍കുട്ടികള്‍ രാഹുലിന് മുന്നില്‍ കുനിഞ്ഞ് നില്‍ക്കരുത്; അധിക്ഷേപവുമായി മുന്‍ എംപി ജോയ്സ് ജോര്‍ജ്
ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ എല്‍ഡിഎഫ് പ്രചാരണയോഗത്തിലായിരുന്നു ജോയിസ് ജോര്‍ജിന്റെ വിവാദ പ്രസംഗം.
ഇടുക്കി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരേ മോശം പരാമര്‍ശവുമായി മുന്‍ എംപി ജോയ്സ് ജോര്‍ജ്. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്നും അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നുമായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശം. ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ എല്‍ഡിഎഫ് പ്രചാരണയോഗത്തിലായിരുന്നു ജോയിസ് ജോര്‍ജിന്റെ വിവാദ പ്രസംഗം.
കഴിഞ്ഞ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടുക്കിയില്‍ എത്തിയ രാഹുല്‍ സംസ്ഥാന സര്‍ക്കാരിനെ വലിയ രീതിയില്‍ കടന്നാക്രമിച്ചിരുന്നു. ഇതിനെ വിമര്‍ശിക്കുന്നതിന് ഇടയിലാണ് രാഹുലിന് എതിരെ ജോയ്സ് ജോര്‍ജ് മോശം പരാമര്‍ശം നടത്തിയത്. വിവാദ പരാമര്‍ശം നടത്തിയ ജോയിസിന് എതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസും പറഞ്ഞു. ജോയ്സ് മ്ലേച്ഛനാണെന്ന് തെളിയിച്ചു. അവനവന്റെ ഉള്ളിലെ അശ്ലീലമാണ് പുറത്ത് വരുന്നതെന്നും ഡീന്‍ പറഞ്ഞു.