ജ്യോതിരാദിത്യ സിന്ധ്യ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

ജനവിധി മാനിച്ചും ഉത്തരവാദിത്തം ഏറ്റെടുത്തും എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള രാജി താന്‍ രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിച്ചു.

Update: 2019-07-07 11:16 GMT

ന്യൂഡല്‍ഹി: ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ചു. ജനവിധി മാനിച്ചും ഉത്തരവാദിത്തം ഏറ്റെടുത്തും എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള രാജി താന്‍ രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിച്ചു. ഈ ഉത്തരവാദിത്തം എന്നെ ഏല്‍പ്പിച്ചതിലും പാര്‍ട്ടിയെ സേവിക്കാന്‍ അവസരം നല്‍കിയതിലും ഞാന്‍ അദ്ദേഹത്തിന് നന്ദി അറിയിക്കുന്നു- സിന്ധ്യ പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദിയോറ രാജി വച്ചിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുല്‍ ഗാന്ധിക്ക് പിന്തുണ അര്‍പ്പിച്ചായിരുന്നു രാജി. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് ഉള്‍പ്പെടെ മറ്റു പല പ്രമുഖരും നേരത്തേ തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവച്ചിരുന്നു.

ഗുണയിലെ മുന്‍ എംപിയായ സിന്ധ്യ രാഹുലിന് പകരം കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു.

Tags:    

Similar News