ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെ ഭീഷണിയുമായി കെ സുരേന്ദ്രന്‍

തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഉത്തരവാദികളെ വെറുതെവിടുമെന്ന് കരുതേണ്ടതില്ലെന്നാണ് ഫേസ്ബുക്കില്‍ പങ്കുവച്ച കാര്‍ട്ടൂണിനൊപ്പം സുരേന്ദ്രന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.

Update: 2021-11-13 17:36 GMT

തിരുവനന്തപുരം: ഈ വര്‍ഷത്തെ ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരേ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അനൂപ് രാധാകൃഷ്ണന്‍ വരച്ച കാര്‍ട്ടൂണിനെതിരേയാണ് സാമൂഹ്യ മാധ്യമത്തിലൂടെ സുരേന്ദ്രന്‍ കടുത്ത ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഉത്തരവാദികളെ വെറുതെവിടുമെന്ന് കരുതേണ്ടതില്ലെന്നാണ് ഫേസ്ബുക്കില്‍ പങ്കുവച്ച കാര്‍ട്ടൂണിനൊപ്പം സുരേന്ദ്രന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.


Full View

ഒരു അന്താരാഷ്ട്ര കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയുടെ പ്രതിനിധിയായി കാവി വസ്ത്രം ധരിച്ച ഒരു പശുവിനെയാണ് കാര്‍ട്ടൂണിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്. പശുവിന്റെ പേരില്‍ ഇന്ത്യയില്‍ അടുത്തിടെ സംഘപരിവാര്‍ നടത്തുന്ന അക്രമങ്ങളാണ് കാര്‍ട്ടൂണിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയ ലളിതകലാ അക്കാദമി കാണിച്ചിരിക്കുന്നത് പിതൃശൂന്യതയാണെന്ന് കെ സുരേന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നു.

'മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പിതൃശൂന്യതയാണ് ലളിതകലാ അക്കാദമി കാണിച്ചിരിക്കുന്നത്. സ്വന്തം നാടിനെ അപമാനിക്കാനും അവഹേളിക്കാനും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ തയ്യാറായാല്‍ അതിനെ എതിര്‍ക്കാന്‍ നാടിനെ സ്‌നേഹിക്കുന്നവര്‍ക്ക് മറുത്തൊന്നാലോചിക്കേണ്ടിവരില്ല.

നാടു ഭരിക്കുന്നവരാണ് ഇത്തരം നെറികേടുകളെ നിയന്ത്രിക്കേണ്ടത്. അവരതിന് തയ്യാറാവുന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് അതേറ്റെടുക്കേണ്ടി വരുമെന്നും സുരേന്ദ്രന്‍ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ ഭീഷണിപ്പെടുത്തിയിരുന്നു.


Full View

അതേസമയം, സുരേന്ദ്രന്റെ ഭീഷണിയെ പരിഹസിച്ച് നിരവധി പേരാണ് പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ചെയ്തിട്ടുള്ളത്.


Tags:    

Similar News