കാബൂളില്‍ ആക്രമണം; അഭയാര്‍ത്ഥി കാര്യ മന്ത്രി ഖലീലുര്‍ റഹ്മാന്‍ ഹഖാനി കൊല്ലപ്പെട്ടു

ഒരാള്‍ അഭയാര്‍ഥിയെന്ന വ്യാജേന വന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചു

Update: 2024-12-11 13:16 GMT

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ അഭയാര്‍ത്ഥി കാര്യമന്ത്രി ഖലീലുര്‍ റഹ്മാന്‍ ഹഖാനി ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കെട്ടിവച്ച ഒരാള്‍ ഹഖാനിയുടെ സമീപത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നു. അഭയാര്‍ഥി മന്ത്രാലയത്തില്‍ ഔദ്യോഗിക പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കെ ഒരാള്‍ അഭയാര്‍ഥിയെന്ന വ്യാജേന വന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചു. അഫ്ഗാനിസ്താന്‍ ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനിയുടെ അമ്മാവനാണ് ഖലീലുല്‍ ഹഖാനി.

അമേരിക്കന്‍ അധിനിവേശത്തെ ചെറുക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുള്ള നേതാവാണ് ഖലീലുര്‍ റഹ്മാന്‍ ഹഖാനിയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഇതേ തുടര്‍ന്ന് 2011ല്‍ അമേരിക്ക ഹഖാനിയെ വിദേശ തീവ്രവാദിയായി പ്രഖ്യാപിച്ച് തലയ്ക്ക് 42 കോടി രൂപ വിലയിട്ടു. പക്ഷെ, അമേരിക്കയെ അഫ്ഗാനില്‍ നിന്ന് പുറത്താക്കിയതോടെ താലിബാന്‍ ഹഖാനിയെ അഭയാര്‍ത്ഥി കാര്യമന്ത്രിയാക്കി നിയമിച്ചു.


Full View

Similar News