ഗസ സിറ്റി: ഇസ്രായേലുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി ഗസയില്‍ തടവിലാക്കിയ 34 ജൂതന്മാരുടെ പട്ടിക കൈമാറിയതായി ഹമാസ്. ഗസയില്‍ നിന്ന് ഇസ്രായേല്‍ പൂര്‍ണമായും പിന്‍വാങ്ങാമെന്ന് പറഞ്ഞാല്‍ മാത്രമേ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടൂയെന്നും ഹമാസ് അറിയിച്ചു. ഈജിപ്തും ഖത്തറുമാണ് വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരാന്‍ മധ്യസ്ഥത വഹിക്കുന്നത്. ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ കയറുന്നതിന് മുമ്പ് കരാര്‍ രൂപീകരിക്കണമെന്നാണ് യുഎസ് സര്‍ക്കാരിന്റെ നിലപാട്.