അഴിമതി തുറന്നുകാട്ടിയ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; കരാറുകാരന്‍ അറസ്റ്റില്‍
സൂരേഷ് (വലതുവശം)
റായ്പൂര്‍: റോഡ് നിര്‍മാണത്തിലെ അഴിമതി റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ കൊന്ന് സെപ്റ്റിക് ടാങ്കിലിട്ട കരാറുകാരന്‍ അറസ്റ്റില്‍. മുകേഷ് ചന്ദ്രാകര്‍ എന്ന മാധ്യമപ്രവര്‍ത്തകനെ കൊന്ന കരാറുകാരനായ സുരേഷിനെ ഹൈദരാബാദില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലിസ് അറിയിച്ചു. 200 സിസിടിവി കാമറകളും 300 മൊബൈല്‍ ഫോണ്‍ നമ്പറുകളും പരിശോധിച്ചാണ് പ്രതിയെ ഹൈദരാബാദില്‍ കണ്ടെത്തിയത്. ഡ്രൈവറുടെ വീട്ടിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇയാളുടെ ഭാര്യയെ കഴിഞ്ഞ ദിവസം കാങ്കര്‍ ജില്ലയില്‍ നിന്നും പിടികൂടിയിരുന്നു. ഇരുവരെയും ചോദ്യം ചെയ്തുവരുന്നതായി പോലിസ് അറിയിച്ചു.