കളമശ്ശേരി സ്‌ഫോടന പരമ്പര: പ്രതി മാര്‍ട്ടിന്‍ ഡൊമിനിക്കിനെ ഇന്നും തെളിവെടുപ്പിനെത്തിക്കും
കൊച്ചി: കളമശ്ശേരി സ്‌ഫോടന പരമ്പര കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനുമായി ഇന്നും തെളിവെടുപ്പ് തുടരും. പ്രതിയുടെ തമ്മനത്തെ വീട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ഇന്ന് തെളിവെടുപ്പിനെത്തിക്കുക. ഉഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തു നിര്‍മാണത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കക്കടയില്‍ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. കടയുടമ മാര്‍ട്ടിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
യഹോവയുടെ സാക്ഷികളുടെ കണ്‍വന്‍ഷന്‍ നടന്ന സാംറ കണ്‍വന്‍ഷന്‍ സെന്ററിലെ തെളിവെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. തെളിവെടുപ്പ് മൂന്നര മണിക്കൂര്‍ നീണ്ടുനിന്നു. ഈ മാസം 15 വരെയാണ് മാര്‍ട്ടിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഒക്ടോബര്‍ 29ന് ഞായറാഴ്ച രാവിലെ കളമശ്ശേരിയിലെ കണ്‍വന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ 19 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്.