കൊച്ചി: എട്ട് പേര്‍ കൊല്ലപ്പെട്ട കളമശേരി സ്‌ഫോടന കേസില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. തമ്മനം സ്വദേശി ഡൊമനിക് മാര്‍ട്ടിന്‍ കേസിലെ ഏക പ്രതിയാക്കി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒക്ടോബര്‍ 29ന് രാവിലെ ഒന്‍പതരയോടെയാണ് യാഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ സംറ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടായത്.
യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്റെ അവസാന ദിവസമായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ എട്ടുപേരാണ് മരിച്ചത്. 52 പേര്‍ക്ക് പരുക്കേറ്റിരുന്നു. രാവിലെ പ്രാര്‍ഥനാ ചടങ്ങുകള്‍ തുടങ്ങി. 9.20 ഓടെ ആളുകള്‍ എത്തിയിരുന്നു. 9.30 ഓടെയാണ് സമ്മേളന ഹാളിനകത്ത് ആദ്യ സ്‌ഫോടനം നടന്നത്. ഈ സമയത്ത് ഹാളില്‍ 2500 ലധികം ആളുകളുണ്ടായിരുന്നു. അന്വേഷണം തുടരുന്നതിനിടെ ആണ് തമ്മനം സ്വദേശി മാര്‍ട്ടില്‍ പോലിസ് സ്‌റ്റേഷനില്‍ ഹാജരായി സ്‌ഫോടനം നടത്തിയത് താനാണെന്ന് വെളിപ്പെടുത്തിയത്. പിന്നാലെ ഇയാള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയിരുന്നു. പ്രതി അന്ന് മുതല്‍ ജയിലിലാണ്.