ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേ പൊഴിമുഖത്തിന് സമീപം കടല്‍ നൂറു മീറ്ററോളം പിന്‍വലിഞ്ഞു. മണിക്കൂറുകള്‍ പിന്നിട്ടും ഇപ്പോഴും സ്ഥിതി അങ്ങനെ തന്നെ തുടരുകയാണ്. കടല്‍ ഉള്‍വലിഞ്ഞത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമാവാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തോട്ടപ്പള്ളിയില്‍നിന്ന് 500 മീറ്റര്‍ തെക്കുമാറി പല്ലന തീരത്ത് കടല്‍ക്ഷോഭവുമുണ്ടായി.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ആലപ്പുഴയില്‍ ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെയാണ് ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത.