കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുംരാംഗന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി

Update: 2024-01-23 12:30 GMT

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതി എന്‍ ഭാസുംരാംഗന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 1.02 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വ്യാജരേഖ ചമച്ച് കുടുംബാംഗങ്ങളുടെ പേരില്‍ വായ്പയെടുത്ത് 3.22 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ പ്രാഥമിക കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ രണ്ടുമാസമായി എന്‍ ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും റിമാന്‍ഡിലാണ്. കണ്ടല ബാങ്കില്‍ ആകെ 101 കോടി രൂപയുടെ ക്രമക്കേട് നടന്നതായി സഹകരണവകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇഡി അന്വേഷണം നടത്തിയത്. ഭാസുരാംഗനും മകനുമടക്കം ആറ് പ്രതികളാണുള്ളത്. 30 വര്‍ഷത്തോളം ബാങ്ക് പ്രസിഡന്റായിരുന്നു ഭാസുരാംഗന്‍.

Tags:    

Similar News