കണ്ണവം കൊലപാതകം ആസൂത്രിതം; കൊലയാളികളെ ഉടന്‍ പിടികൂടണമെന്ന് എസ് ഡിപി ഐ

Update: 2020-09-08 16:56 GMT

കണ്ണൂര്‍ : കണ്ണവത്തെസയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീന്റെ കൊലപാതകം ആസൂത്രിതമാണെന്നും സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും എസ് ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായാണ് കൊലപാതകം അരങ്ങേറിയത്. ഏറെനാളായി സാമൂഹിക മാധ്യമങ്ങളിലൂടെ ആര്‍ എസ് എസ് സംഘം കൊലവിളി നടത്തിയിരുന്നു. പലപ്പോഴായി പരാതി കൊടുത്തിരുന്നെങ്കിലും കണ്ണവം പോലിസ് ആര്‍എസ്എസിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. കണ്ണവം ശ്യാമപ്രസാദ് കൊലക്കേസില്‍ നിരപരാധിയായ സ്വലാഹുദ്ദീനെ പോലിസ് തെറ്റായി പ്രതിചേര്‍ക്കുകയായിരുന്നു. ഇതും ആര്‍ എസ് എസ് കൊലയാളികള്‍ക്ക് കൊല നടത്താന്‍ പ്രചോദനമായി. സംഭവത്തില്‍ നിഷ്പക്ഷാന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ആര്‍എസ്എസിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനു മുന്നില്‍ കീഴടങ്ങില്ലെന്നും ഏതൊരു അക്രമത്തെയും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Kannavam Swalahudheen murder: Killers must be caught immediately: SDPI




Tags:    

Similar News