കണ്ണൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ അപകടം: ഡ്രൈവറുടെ മാത്രം പിഴവെന്ന് മോട്ടോര്‍ വാഹനവകുപ്പ്

Update: 2025-01-02 01:04 GMT

കണ്ണൂര്‍: സ്‌കൂള്‍വാന്‍ മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ച അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവാണെന്ന് മോട്ടോര്‍വാഹനവകുപ്പ്. ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന ഡ്രൈവര്‍ നിസാമുദ്ദീന്റെ വാദം തെറ്റാണെന്നും വാഹനം പരിശോധിച്ചപ്പോള്‍ ബ്രേക്കിന് തകരാറൊന്നും കണ്ടെത്താനായിട്ടില്ലെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. ബസ് ഓടിക്കുന്ന സമയത്ത് നിസാമുദ്ദീന്റെ വാട്ട്‌സാപ്പില്‍ പ്രത്യക്ഷപ്പെട്ട സ്റ്റാറ്റസിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും. വണ്ടി ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും വാട്‌സാപ്പ് സ്റ്റാറ്റസ് നേരത്തെ ഇട്ടതാണെന്നുമാണ് നിസാമുദ്ദീന്‍ പറയുന്നത്.


Full View

അതേസമയം, അപകടത്തില്‍ വിദ്യാര്‍ഥിനി നേദ്യ എസ് രാജേഷിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പരിയാരം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. കുറുമാത്തൂര്‍ ചിന്മയ സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീടാണ് ചൊറുക്കളയിലെ വീട്ടിലേക്ക് കൊണ്ടുപോവുക. ഉച്ചയോടെ കുറുമാത്തൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.

Similar News