കാഞ്ഞങ്ങാട് എരിക്കുളത്ത് മുസ് ലിം പള്ളിക്ക് തീവച്ചു
വര്‍ഷങ്ങള്‍ക്ക് മുമ്പും നിര്‍മാണ വേളയില്‍ പള്ളിയില്‍ സ്ഥാപിച്ച കട്ടില ജനല്‍ എന്നിവ അടര്‍ത്തിക്കൊണ്ട് പോവുകയും ചുമരുകള്‍ തകര്‍ക്കുകയും ചെയ്യുകയും ചെയ്തിരുന്നു.
കാഞ്ഞങ്ങാട്: എരിക്കുളത്തെ നമസ്‌കാരപ്പള്ളിക്കു നേരെ വീണ്ടും അജ്ഞാതരുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ പള്ളി തീവച്ചു നശിപ്പിക്കാനുള്ള ശ്രമമാണ് പള്ളിയിലെ ജീവനക്കാരന്റെ ഇടപെടലോടെ വിഫലമായത്. എന്നല്‍ തീവയ്പ്പില്‍ പള്ളിയുടെ വരാന്തയിലെ കാര്‍പ്പെറ്റുകളും മേശ, കസേര എന്നിവയും അഗ്നിക്കിരയായി. തീ കണ്ടതോടെ പുലര്‍ച്ചെ രണ്ടുമണിക്കാണ് പള്ളിയില്‍ താമസിക്കുന്ന ഉസ്താദ് ഉണര്‍ന്നത്. തുടര്‍ന്ന് ബഹളംവച്ച് സമീപവാസികളെ വിളിച്ചുണര്‍ത്തികയായിരുന്നു. ഈ സമയമത്രയും തീ കെടുത്താനാകാതെ ഉസ്താദ് പള്ളിക്കുള്ളില്‍ അകപ്പെട്ടിരിക്കുകയായിരുന്നു. സമീപവാസികളുടെ ഇടപെടലെടെയാണ് ഉസ്താദ് രക്ഷപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പും നിര്‍മാണ വേളയില്‍ പള്ളിയില്‍ സ്ഥാപിച്ച കട്ടില ജനല്‍ എന്നിവ അടര്‍ത്തിക്കൊണ്ട് പോവുകയും ചുമരുകള്‍ തകര്‍ക്കുകയും ചെയ്യുകയും ചെയ്തിരുന്നു.
തുടര്‍ന്ന് അതിക്രമത്തിനെതിരേ ജനരോഷം ഉയരുകയും ജനകീയ കാവലില്‍ പള്ളി നിര്‍മാണം പൂര്‍ത്തിയാവുകയുമായിരുന്നു. നിലവില്‍ പ്രദേശത്തെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള വര്‍ഗീയ ശക്തികളുടെ പ്രവര്‍ത്തനമായാണ് സംഭവത്തെ കാണുന്നത്. സംയുക്ത ജമാഅത്ത് ഭാരവാഹികളായ ബഷീര്‍ വെള്ളിക്കോത്ത്, സി കുഞ്ഞഹമ്മദ് ഹാജി പാലക്കി, എ ഹമീദ് ഹാജി, വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, മുബാറക് ഹസ്സൈനാര്‍ ഹാജി, എം മൊയ്തു മൗലവി, കെ യൂ ദാവൂദ് ഹാജി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.