കശ്മീര്‍: എസ് ഡിപിഐ പ്രതിഷേധാഗ്നി ചരിത്ര മുന്നേറ്റമാവും
-സീതാറാം കൊയ് വാള്‍ ഉദ്ഘാടനം ചെയ്യും -ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍
കോഴിക്കോട്: ജമ്മു കശ്മീരില്‍ ജനാധിപത്യം പുന:സ്ഥാപിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഒക്ടോബര്‍ 18ന് എസ് ഡിപിഐ കോഴിക്കോട്ട് നടത്തുന്ന 'പ്രതിഷേധാഗ്‌നി' ജനകീയ പ്രതിഷേധ സംഗമം ചരിത്രമുന്നേറ്റമായി മാറുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പറഞ്ഞു. വൈകീട്ട് 4.30ന് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന പ്രതിഷേധ സംഗമം എസ് ഡിപിഐ ദേശീയ സെക്രട്ടറി സീതാറാം കൊയ്‌വാള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറിയേറ്റംഗം പ്രഫ. പി കോയ വിഷയാവതരണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍ പ്രതിഷേധാഗ്‌നിക്ക് തിരികൊളുത്തും. ദേശീയ സെക്രട്ടറി അല്‍ഫോണ്‍സോ ഫ്രാങ്കോ, ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, എസ് ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു, എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി സംസാരിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, ഖജാഞ്ചി അജ്മല്‍ ഇസ്മായില്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, കെ എസ് ഷാന്‍, സംസ്ഥാന സമിതി അംഗങ്ങളായ പി കെ ഉസ്മാന്‍, ഇ എസ് ഖാജാ ഹുസയ്ന്‍, പി പി മൊയ്തീന്‍ കുഞ്ഞ്, ജലീല്‍ നീലാമ്പ്ര, പി ആര്‍ കൃഷ്ണന്‍കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ഡെയ്‌സി ബാലസുബ്രഹ്മണ്യന്‍, ഡോ. സി എച്ച് അശ്‌റഫ്, അഡ്വ. എ എ റഹീം, നൗഷാദ് മംഗലശ്ശേരി സംബന്ധിക്കും.
പ്രതിഷേധസംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം പോസ്റ്റര്‍ പ്രചാരണം, ലഘുലേഖ വിതരണം, വാഹന പ്രചാരണജാഥകള്‍, കൈയൊപ്പ് ചാര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കല്‍ തുടങ്ങിയ വിവിധങ്ങളായ പ്രചാരണ പരിപാടികളാണ് നടത്തിവരുന്നത്.