ബജറ്റ് പ്രഖ്യാപനങ്ങള്‍
തിയ്യേറ്ററുകളില്‍ ഇ-ടിക്കറ്റിങ്
സിനിമാ തിയ്യേറ്ററുകളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇ-ടിക്കറ്റിങ് നിര്‍ബന്ധമാക്കും.
റവന്യൂ കമ്മിയും ധനകമ്മിയും കുറയ്ക്കും
വാറ്റ് കുടിശ്ശിക പിരിവ് ശക്തമാക്കും. വ്യവസ്ഥകള്‍ ഉദാരമാക്കും. റവന്യൂ കമ്മിയും ധനകമ്മിയും കുറയ്ക്കും. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡിംഗ് വഴി ഇ-വേ ബില്‍ പരിശോധന ശക്തമാക്കും. നികുതി വകുപ്പ് പുനഃസംഘടിപ്പിക്കും.പരിശോധന കര്‍ശനമാക്കും
ശമ്പള പരിഷ്‌കരണ കുടിശ്ശിക നല്‍കും
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശ്ശിക പണമായി നല്‍കും. ഏപ്രിലില്‍ രണ്ട് ഗഡു നല്‍കും
തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി 15 കോടി
തിരികെയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 15 കോടി രൂപ അനുവദിക്കും. എന്‍ആര്‍കെ വികസന പദ്ധതികള്‍ക്ക് ഒന്‍പത് കോടി
ഉറവിട മാലിന്യ സംസ്‌കരണത്തിന് സബ്‌സിഡി കൂട്ടി
ഉറവിട മാലിന്യ സംസ്‌കരണത്തിന് 90 ശതമാനം വരെ സബ്‌സിഡി നല്‍കും. നിലവിലുള്ള 50 ശതമാനം സബ്‌സിഡി അനാകര്‍ഷമായിരുന്നുവെന്ന വിലയിരുത്തലിലാണിത്.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കും
കെഎസ്ആര്‍ടിസിക്ക് 1000 കോടി
കെഎസ്ആര്‍ടിസിക്ക് 1000 കോടി രൂപ
ആരോഗ്യവിദ്യാഭ്യാസ മേഖലകള്‍ക്ക് 4000 കോടി
ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ക്കായി 4000 കോടി രൂപ. റീജ്യനല്‍ കാന്‍സര്‍ സെന്ററിന് 73 കോടി
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സഹായം
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി 20കോടി രൂപ
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി
കാണിക്കയിടരുതെന്ന രാഷ്ട്രീയ പ്രചരണം കൊണ്ട് ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടിയും മറ്റ് ദേവസ്വം ബോര്‍ഡുകള്‍ക്ക് 30 കോടിയും അനുവദിക്കും.
ശബരിമല വികസനത്തിന് 739 കോടി
ശബരിമലയുടെ വികസന പദ്ധതികള്‍ക്കായി 739 കോടി. പമ്പയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വിരിപ്പന്തലുകള്‍, എരുമേലിയിലിയിലേയും നിലയ്ക്കലിലേയും പാര്‍ക്കിങ് എന്നിവയ്ക്ക് 147.75 കോടി. റോഡുകള്‍ക്കായി 200 കോടി
114 കോടി രൂപ പിന്നാക്ക ക്ഷേമത്തിന്
114 കോടി രൂപ പിന്നാക്ക ക്ഷേമത്തിന്. പിന്നോക്ക വികസന ക്ഷേമ കോര്‍പറേഷന് 14 കോടിയും പരിവര്‍ത്തിത ക്രൈസ്തവ ക്ഷേമ കോര്‍പറേഷന് 10 കോടിയും അനുവദിക്കും
പുളിക്കുന്നില്‍ ഹെലിക്കോപ്റ്റര്‍ ഇറങ്ങാവുന്ന സൗകര്യത്തോടു കൂടിയ ആശുപത്രിക്ക് 150 കോടി
വീടുകളിലും സ്ഥാപനങ്ങളിലും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് കിഫ്ബി യില്‍ നിന്നും പണം നല്‍കും
മുസരിസ് പദ്ധതി 2021 കാലഘട്ടത്തില്‍ പൂര്‍ത്തീകരിക്കും
400 ചകിരിമില്ലുകള്‍ ഒരു വര്‍ഷം കൊണ്ട് സ്ഥാപിക്കും
പ്രവാസികള്‍ക്കായി സ്വന്തനം പദ്ധതിക്കായി ഇരുപത്തി അഞ്ച് കോടി
സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ ലൈഫ് മിഷന്‍ ശ്രമിക്കും
ഭവന രഹിതര്‍ക്കുള്ള ഫ്‌ലാറ്റ് സമുച്ചയത്തിന് 1203 കോടി
ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു
ക്ഷേമ പെന്‍ഷനുകള്‍ക്കെല്ലാം 100 രൂപ വീതം വര്‍ധിപ്പിച്ചു
വയോജനങ്ങള്‍ക്കായി സംരക്ഷണം
375 കോടി തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ ചെലവഴിക്കും. എല്ലാ പഞ്ചായത്തുകളിലും രണ്ടോ മൂന്നോ വാര്‍ഡുകള്‍ക്ക് വീതം പകല്‍ വീടുകള്‍. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 20,000 വയോജന അയല്‍ക്കൂട്ടം. ഇവയ്ക്ക് 5000 രൂപ ഗ്രാന്റ്. വയോജന സംഗമങ്ങളും മേളകളും നടത്തും
പ്രളയത്തില്‍ നഷ്ടമുണ്ടായ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം
പ്രളയത്തില്‍ നാശനഷ്ടമുണ്ടായ വ്യാപാരികളില്‍ ക്ഷേമനിധി അംഗങ്ങളായ 1130 പേര്‍ക്ക് ക്ഷേമ നിധിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കും. മറ്റുള്ളവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 20 കോടി
ടൂറിസം മേളയ്ക്കായി 272 കോടി
ടൂറിസം മേളയ്ക്കായി 272 കോടി അനുവദിക്കും. ഇതില്‍ മാര്‍ക്കറ്റിങിന് 82 കോടി. ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലമാക്കാന്‍ 132 കോടി
കശുവണ്ടി വ്യവസായം പുനരുജ്ജീവിപ്പിക്കും
പൂട്ടിക്കിടക്കുന്ന ഫാക്ടറികള്‍ തുറക്കും. പ്രതിസന്ധിയാവുന്ന വായ്പകള്‍ തീര്‍പ്പാക്കാനായി ഒരു വര്‍ഷത്തെ പലിശ ബാധ്യത. 25 കോടി രൂപ സര്‍ക്കാര്‍ ഏറ്റെടുക്കും.
വിവിധ കാര്‍ഷിക പദ്ധതികള്‍ക്കായി 2500 കോടി രൂപ നീക്കിവച്ചു.
കാരുണ്യ ഭാഗ്യക്കുറി വരുമാനം ആരോഗ്യ ഇന്‍ഷുറന്‍സിന്
കാരുണ്യ ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനം പൂര്‍ണ്ണമായും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കായി മാറ്റിവയ്ക്കും
മുഴുവന്‍ കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ
ഒരു ലക്ഷം രൂപ വരെയുള്ള ചികില്‍സ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നേരിട്ട് ലഭ്യമാക്കും. ജീവിത ശൈലി രോഗങ്ങള്‍, ക്യാന്‍സര്‍ എന്നിവയുടെ ചികില്‍സയ്ക്ക് ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് അഞ്ചുലക്ഷം രൂപ വരെ നല്‍കും. ഇന്‍ഷുറന്‍സ് എടുക്കുന്ന എല്ലാവര്‍ക്കും ആനുകൂല്യം. നിര്‍ധനരുടെ പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. വിവിധ പദ്ധതികള്‍ സംയോജിപ്പിക്കും
സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി
നാല് ഭാഗങ്ങളുള്ള പദ്ധതി. മുഴുവന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കും. മൂന്ന് ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരും ഇവിടെയുണ്ടാക്കും. ആശുപത്രികളുടെ സൗകര്യങ്ങള്‍ കൂട്ടും. 4217 തസ്തികകള്‍ മൂന്ന് വര്‍ഷത്തിനിടെ സൃഷ്ടിച്ചു.
അക്കാദമിക് ഉന്നമനത്തിന് 32 കോടി
സ്‌കൂളുകളില്‍ അക്കാദമിക ഉന്നമനത്തിന് 32 കോടി. ഗണിതം, ഇംഗ്ലീഷ്, ശാസ്ത്രം എന്നി വിഷയങ്ങളുടെ അധ്യാപനം മെച്ചപ്പെടുത്താന്‍ പദ്ധതികള്‍
രണ്ടര ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക്
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്ക് രണ്ടര ലക്ഷം കുട്ടികള്‍ അധികമായെത്തി. ഇവരില്‍ 94 ശതമാനവും മറ്റ് സ്‌കൂളുകളില്‍ നിന്ന് ടി.സി വാങ്ങി വന്നവര്‍
സ്ത്രീ ശാക്തീകരണത്തിന് 1420 കോടി
സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ബജറ്റില്‍ 1420 കോടി.
പട്ടികജാതിപട്ടിക വര്‍ഗങ്ങള്‍ക്ക് പദ്ധതികള്‍
10,000 പട്ടിക വിഭാഗക്കാര്‍ക്ക് ആധുനിക വ്യവസായ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭ്യമാക്കും.
കുടുംബശ്രീക്കായി പദ്ധതികള്‍
കുടുംബശ്രീക്കായി നാല് പ്രധാന പദ്ധതികള്‍. 12 ഉല്‍പ്പന്നങ്ങള്‍ ഫലപ്രദമായി ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കാന്‍ പദ്ധതി. മാര്‍ക്കറ്റിങ് വിങ് സ്ഥാപിക്കും. പുതിയ ആറ് സേവന മേഖലകള്‍ വിപുലീകരിക്കും. ഇവന്റ് മാനേജ്‌മെന്റും കെട്ടിട നിര്‍മാണവും അടക്കമുള്ള മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. 25,000 സ്ത്രീകള്‍ക്ക് 400600 രൂപ വരെ വരുമാനം ലഭിക്കുന്ന പദ്ധതികള്‍. 4 ശതമാനം പലിശക്ക് 3500 കോടി വായ്പ. കുടുംബശ്രീക്ക് ആകെ 1000 കോടി രൂപയുടെ ബജറ്റ്.
വിഷപ്പ് രഹിത കേരളം
ഓരോ പ്രദേശത്തേയും പട്ടിണിക്കാരെ സംരക്ഷിക്കാന്‍ പ്രാദേശിക സംഘനകളുടെ സഹായത്തോടെ പദ്ധതി. ഇവയ്ക്ക് സാധനങ്ങള്‍ സഹായ വിലയ്ക്ക് നല്‍കാന്‍ 20 കോടി.
കേരള ബാങ്ക് രൂപീകരണം
റിസര്‍വ് ബാങ്ക് അനുമതി നല്‍കി. നബാര്‍ഡ് വ്യവസ്ഥകള്‍ പാലിക്കും. നിയമനിര്‍മാണം ഉടന്‍ നടത്തും. ചട്ടങ്ങള്‍ പാലിച്ച് സഹകരണ ബാങ്കുകളുടെ ലയനം നടത്തും. പ്രവാസികളുടെ നിക്ഷേപം സ്വീകരിക്കും. പൂര്‍ണ്ണ ബാങ്കിങ് അവകാശങ്ങളോടെയുള്ള മേല്‍ത്തട്ട് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കുന്നതോടെ അവയുടെ പ്രവര്‍ത്തനം വിപുലമാക്കും.
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കും
വിദേശ രാജ്യങ്ങളില്‍ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് ഇനി മുതല്‍ നോര്‍ക്ക വഹിക്കും
സ്‌പൈസസ് റൂട്ട് പദ്ധതി
ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സ്‌പൈസസ് റൂട്ട് പദ്ധതി വിപുലീകരിക്കും
ജലപാത പൂര്‍ത്തീകരിക്കും
ബേക്കല്‍ മുതല്‍ കോവളം വരെയുള്ള ജലപാത 2020ല്‍ പൂര്‍ത്തിയാക്കും
സമാന്തര റെയില്‍ പാത
തെക്കുവടക്ക് അതിവേഗ സമാന്തര റെയില്‍ പാത നിര്‍മിക്കും. 150 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ തിരുവനന്തപുരം-കാസര്‍ഗോഡ് യാത്ര നാലുമണിക്കൂര്‍ കൊണ്ട് സാധ്യമാകും. കേരള റെയില്‍വേ ഡെവലപ്‌മെന്റ് കോര്‍പറേഷനാകും ഇതിന്റെ ചുമതല. 55,000 കോടി രൂപ ചെലവഴിച്ച് ഏഴ് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇളവ്
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന നികുതിയില്‍ ഇളവ് നല്‍കും. 2022 ആകുമ്പോഴേക്കും ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 10 ലക്ഷം ആക്കും. ഇലക്ട്രിക് വാഹന നിര്‍മാണത്തിനും നടപടി.
കെഎസ്ആര്‍ടിസിക്ക് ഇലക്ട്രിക് ബസ്സുകള്‍
കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറക്കും. ഇതുകൊണ്ട് ലാഭം മാത്രമേ ഉണ്ടാകൂ. ആദ്യ ഘട്ടമായി തിരുവനന്തപുരം കോര്‍പറേഷനില്‍ സര്‍വീസ് നടത്തുന്ന എല്ലാ കെഎസ്ആര്‍ടിസി ബസുകളും ഇലക്ട്രിക് ബസ്സുകളാക്കും. ഇത്തരത്തില്‍ രാജ്യത്തെ ആദ്യത്തെ നഗരമാവും തിരുവനന്തപുരം.
എല്ലാ വീടുകളും എല്‍ഇഡി ബള്‍ബുകളിലേക്ക്
കേരളത്തിലെ എല്ലാ വീടുകളിലും എല്‍ഇഡി ബള്‍ബുകള്‍ മാത്രമാക്കും. കുടുംബശ്രീ വഴി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യും.
ഡിസൈന്‍ഡ് റോഡുകള്‍
റീബില്‍ഡ് കേരളയുടെ ഭാഗമായി നിര്‍മിക്കുന്ന റോഡുകള്‍ ഡിസൈന്‍സി റോഡുകളായിരിക്കും. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കും.
6000 കിലോമീറ്റര്‍ റോഡുകള്‍
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 6000 കിലോമീറ്റര്‍ റോഡുകള്‍
സൗരോര്‍ജ പാനലുകള്‍
ആശുപത്രികളിലും സ്‌കൂളികളിലും സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും. വൈദ്യുതി സംരക്ഷണത്തിന് പദ്ധതികള്‍. എല്‍ഇഡി ബല്‍ബുകളുടെ ഉപയോഗം വര്‍ധിപ്പിക്കും. വൈദ്യുതി ക്ഷമത കുറഞ്ഞ ഉപകരണങ്ങള്‍ മാറ്റും.
റബ്ബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി
റബ്ബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി അനുവദിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ക്കായി വ്യവസായ പാര്‍ക്ക്
പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍
സംസ്ഥാനത്തെ 20 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലെന്ന് ധനകാര്യ മന്ത്രി
തീരദേശത്തിന് പദ്ധതികള്‍
തീരദേശത്തെ താലൂക്ക് ആശുപത്രികളുടെ നവീകരണതിന് 90 കോടി രൂപ. തീരദേശ മേഖലയിലെ ആശുപത്രികള്‍ ഈ വര്‍ഷം നവീകരിക്കും. മല്‍സ്യത്തൊഴിലാളികള്‍ പലിശ രഹിത വായ്പ നല്‍കാന്‍ മല്‍സ്യഫെഡിന് ഒമ്പത് കോടി രൂപ അനുവദിക്കും.
ഓഖി പാക്കേജ് വിപുലീകരിക്കും
ഓഖി പാക്കേജ് വിപുലീകരിക്കാനായി 1000 കോടി രൂപ അനുവദിക്കും. മല്‍സ്യത്തൊഴിലാളികള്‍ക്കായി വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കുന്നു.
താറാവ് ബ്രീഡിഫ് ഫാം
കുട്ടനാട്ടില്‍ താറാവ് ബ്രീഡിങ് ഫാം തുടങ്ങാന്‍ 16 കോടി രൂപ അനുവദിച്ചു.
തോട്ടപ്പള്ളി സ്പില്‍വേക്ക് 49 കോടി
തോട്ടപ്പള്ളി സ്പില്‍വേ അഴവും വീതിയും കൂട്ടാന്‍ 49 കോടി അനുവദിച്ചു. ഒരു വര്‍ഷമെങ്കിലും സ്പില്‍ വേ തുറന്നുവെച്ച് ഉപ്പുവെള്ളം കയറ്റി ശുദ്ധീകരിക്കണം.
കുരുമുളക് കൃഷിക്ക് 10 കോടി
വയനാട്ടിലെ കുരുമുളക് കൃഷി പുനരുജ്ജീവിപ്പിക്കാന്‍ 10 കോടി രൂപ.
രണ്ടാം കുട്ടനാട് പാക്കേജ്
1000കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു. തണ്ണീര്‍മുക്കം ബണ്ട് ഒരു വര്‍ഷമെങ്കിലും തുറന്നുവയ്ക്കണം. കാര്‍ഷിക നഷ്ടം നികത്താന്‍ 20 കോടി അനുവദിക്കും.
നെല്‍കൃഷി പ്രോല്‍സാഹനത്തിനും പദ്ധതി
നാളികേര കൃഷി പ്രോല്‍സാഹനത്തിന് പദ്ധതി
നാളികേര കൃഷി പ്രോല്‍സാഹനത്തിന് വിപുലമായ പദ്ധതി പ്രഖ്യാപിച്ചു. കേരഗ്രാമം പദ്ധതിക്ക് 43 കോടി അനുവദിക്കും. തേങ്ങ കര്‍ഷകരില്‍ നിന്ന് സംഭരിക്കുമ്പോള്‍ തന്നെ ഓണ്‍ലൈനായി പണം അക്കൗണ്ടിലെത്തിക്കും.
വ്യവസായ ഇടനാഴി
കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി സ്ഥാപിക്കും
വയനാട്ടിലെ കാപ്പി കര്‍ഷകര്‍ക്കായി വിപുലമായ പദ്ധതികള്‍
വയനാട്ടിലെ കാപ്പി ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കും. കാപ്പി കര്‍ഷകര്‍ക്ക് വായ്പ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കും. കാപ്പി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും.
സ്റ്റാര്‍ട്ടപ്പിന് 700 കോടി
സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍ക്കായി 700 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു.
ദുരിതാശ്വാസ നിധിയില്‍ നിന്ന് 1131 കോടി ചെലവഴിച്ചു
പ്രളയ പുനര്‍നിര്‍മാണത്തിനായി മുഖ്യമത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1131 കോടി രൂപ ചെലവഴിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് വന്ന തുക പ്രളയ പുനര്‍നിര്‍മാണത്തിന് തന്നെ ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തും.
പ്രളയ ബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി
പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ട പഞ്ചായത്തുകള്‍ക്ക് 250 കോടി അനുവദിക്കും
വ്യവസായ പാര്‍ക്കുകള്‍ക്കായി 141 കോടി
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യവസായ പാര്‍ക്കുകള്‍ക്കായി 141 കോടി രൂപ നീക്കിവച്ചു.
കണ്ണൂരിലും വിഴിഞ്ഞത്തും വിപുലമായ പദ്ധതികള്‍
കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം സാധ്യതകള്‍ ഉപയോഗപ്പെടുത്തി വ്യവസായ ശൃംഖല. വിഴിഞ്ഞ തുറമുഖത്തിന്റെ സാധ്യതകളും ഉപയോഗപ്പെടുത്തും.
നവ കേരളത്തിന് 25 പദ്ധതികള്‍
നവകേരള നിര്‍മാണത്തിനായി ബജറ്റില്‍ 25 പദ്ധതികള്‍ അവതരിപ്പിക്കുന്നു. റീബില്‍ഡ് പദ്ധതി, വാര്‍ഷിക പദ്ധതി, കിഫ്ബി എന്നിവയുടെ സംയുക്ത പദ്ധതികളായിരിക്കും ഇവ
വനിതാ മതിലിന് പിന്നാലെ എല്ലാ ജില്ലകളിലും സ്മാരക മതിലുകള്‍ സ്ഥാപിക്കും
-നവോത്ഥാന പഠനത്തിന് സമഗ്രമ്യൂസിയം തിരുവനന്തപുരത്ത്
-3229 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചു
-സ്ത്രീ ശാക്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ത്രീകളിലൊരാള്‍ക്ക് വര്‍ഷം തോറും ദാക്ഷ്യായണി വേലായുധന്റെ പേരില്‍ പുരസ്‌കാരം നല്‍കും. അതിന് രണ്ടുകോടി രൂപ ട്രഷറിയില്‍ നിക്ഷേപിക്കും
-പൊതുമരാമത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി
-നവകേരളത്തിന് 25 പദ്ധതികള്‍
-ആകെ ബജറ്റ് ചിലവ് 1.42 ലക്ഷം കോടി