വിഴിഞ്ഞം സമരപ്പന്തല്‍ ഉടന്‍ പൊളിച്ചുനീക്കണം: ഹൈക്കോടതി; പൊളിക്കില്ലെന്ന് സമര സമിതി

ഗെയ്റ്റിന് മുന്നിലെ സമരപ്പന്തല്‍ കാരണം നിര്‍മാണ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

Update: 2022-10-07 09:09 GMT

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരത്തിന്റെ പന്തല്‍ ഉടന്‍ പൊളിച്ച് നീക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഗെയ്റ്റിന് മുന്നിലെ സമരപ്പന്തല്‍ കാരണം നിര്‍മാണ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

അതേസമയം പന്തല്‍ പൊളിക്കുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് സമര സമിതി പ്രതികരിച്ചു. പൊതുവഴി തടസ്സപ്പെടുത്തിയല്ല പന്തല്‍ നിര്‍മിച്ചിരിക്കുന്നതെന്ന് സമിതി ഫാദര്‍ യുജിന്‍ പെരേര പ്രതികരിച്ചു.

തുറമുഖ നിര്‍മാണം തടസ്സപ്പെടുത്തരുതെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതു പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് വീണ്ടും കോടതിയെ സമീപിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമരപ്പന്തല്‍ കാരണം തടസ്സപ്പെടുന്നുണ്ടെന്ന് ഹരജിയില്‍ പറഞ്ഞിരുന്നു. ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പ് അടക്കമുള്ളവര്‍ അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ എതിര്‍ കക്ഷികളാണ്.

Similar News