കേരളം ഭീകരവാദ ഫാക്ടറി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി വനിതാ നേതാവ്
പോലിസ് എസ്എപി ക്യാംപില്‍ നിന്നു ബുള്ളറ്റ് കാണാതായതിന്റെയും കൊല്ലം കൂളത്തൂരില്‍ നിന്നു വെടിയുണ്ടകള്‍ കണ്ടെടുത്ത തിന്റെയും പശ്ചാത്തലത്തിലാണ് ട്വീറ്റ്
ബെംഗളൂരു: കേരളം ഭീകരവാദ ഫാക്ടറിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ച് പകരം സംസ്ഥാനത്ത് രാഷ്ടപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി വനിതാ നേതാവ് ശോഭ കരന്തലജെ എംപി. ട്വിറ്ററിലാണ് കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവിന്റെ പരാമര്‍ശം. പോലിസ് എസ്എപി ക്യാംപില്‍ നിന്നു ബുള്ളറ്റ് കാണാതായതിന്റെയും കൊല്ലം കൂളത്തൂരില്‍ നിന്നു വെടിയുണ്ടകള്‍ കണ്ടെടുത്ത തിന്റെയും പശ്ചാത്തലത്തിലാണ് ട്വീറ്റ്. പൗരത്വഭേദഗതി നിയമത്തെ അനുകൂലിക്കന്ന ഹിന്ദുക്കള്‍ വേട്ടയാടപ്പെടുകയാണ്. ഇപ്പോള്‍ പാക് നിര്‍മിത ബുള്ളറ്റുകള്‍ കൊല്ലത്ത് കണ്ടെടുത്തു. ഇതാണ് കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ട സമയമെന്നും അവര്‍ ട്വീറ്റ് ചെയ്തു. ശനിയാഴ്ച കൊല്ലം കുളത്തൂപുഴയില്‍ വെടിയുണ്ട ശേഖരം കണ്ടെടുത്തിരുന്നു.
Kerala has becme a terror factory?!
— Shobha Karandlaje (@ShobhaBJP) February 23, 2020
• Bullets&Rifles were found missing from Police armoury
• Hindus facing persecution, for supporting #CAA2019
• Now, Pakistan made bullets found in Kollam!
It's high time Kerela needs to come under President rule, resign @vijayanpinarayi! https://t.co/fV9nSNp48x
നേരത്തെയും മലയാളികള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശം നടത്തി ശോഭ കരന്തലജെ വിവാദത്തില്‍പെട്ടിരുന്നു. കര്‍ണാടകയിലേക്ക് വരുന്ന മലയാളികളെ സൂക്ഷിക്കണമെന്നും വാഹനങ്ങള്‍ പരിശോധിക്കണമെന്നുമുള്ള പരാമര്‍ശം ഏറെ വിവാദമായിരുന്നു. മാത്രമല്ല, മലപ്പുറത്തിനടുത്ത് ഒരു കോളനിയിലെ കുടിവെള്ള പ്രശ്‌നത്തെ സിഎഎ അനുകൂല പരിപാടിയില്‍ പങ്കെടുത്തതിനു കുടിവെള്ളം മുടക്കിയെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്തിരുന്നു.