കോണ്‍ഗ്രസ് വനിതാ നേതാവിന്റെ ബന്ധുവിനെ ദുബയില്‍ കാണാതായി
ലോക്ക് ഡൗണ്‍ കാരണം നാട്ടിലെത്താനാവാത്തതില്‍ ശ്രീധരന്‍ ദേവകുമാര്‍ അസ്വസ്ഥനായിരുന്നുവെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു
ദുബയ്: കേരളത്തിലെ കോണ്‍ഗ്രസ് വനിതാ നേതാവിന്റെ ബന്ധുവായ പ്രവാസിയെ ദുബയില്‍ കാണാതായതായി റിപോര്‍ട്ട്. കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ഭര്‍തൃസഹോദരന്‍ ശ്രീധരന്‍ ദേവകുമാറി(54)നെയാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 28 മുതല്‍ കാണാതായതെന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും പറഞ്ഞു. ദേരയില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണുകള്‍, വാലറ്റ്, കാറിന്റെ താക്കോല്‍, വാച്ച്, മോതിരം എന്നിവ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായി നയിഫ് പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ലോക്ക് ഡൗണ്‍ കാരണം നാട്ടിലെത്താനാവാത്തതില്‍ ശ്രീധരന്‍ ദേവകുമാര്‍ അസ്വസ്ഥനായിരുന്നുവെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.
ദുബയിലെ ഒരു കാര്‍ റെന്റല്‍ കമ്പനിയില്‍ സൂപര്‍വൈസറായ ദേവകുമാര്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആശങ്കാകുലനായിരുന്നു. ദുബയില്‍ ക്വാറന്റൈല്‍ കാലയളവില്‍ മൂന്നാഴ്ചയോളം വീട്ടില്‍ താമസിക്കുന്നതിനിടെ റിപോര്‍ട്ടുകള്‍ വായിച്ചശേഷം അദ്ദേഹത്തെ ആശങ്കാകുലനായിരുന്നുവെന്ന് അനന്തരവന്‍ ശ്രീകാന്ത് പറഞ്ഞു. ശമ്പളം വെട്ടിക്കുറച്ചതിലും സ്‌കൂളില്‍ പോവുന്ന രണ്ട് കുട്ടികള്‍ക്ക് അവധിക്കാലത്ത് വീട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തതിലും അദ്ദേഹം അസ്വസ്ഥനായിരുന്നു. ഏപ്രില്‍ 23ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതായി ഭാര്യ തന്നോട് പറഞ്ഞെന്ന് ശ്രീകാന്ത് പറഞ്ഞു. ദേവകുമാറിനു വൈറസ് പിടിപെടുന്നതില്‍ ആശങ്കയുണ്ടായിരുന്നുവെന്നും പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവാണെന്ന് സഹപ്രവര്‍ത്തകരോട് പറഞ്ഞതായും മറ്റൊരു ബന്ധു പദ്മകുമാര്‍ പറഞ്ഞു.
എന്നാല്‍, നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ റാഷിദ് ആശുപത്രിയില്‍ പോയിരുന്നുവെന്നും മണിക്കൂറുകള്‍ക്കകം തിരിച്ചുവന്നിരുന്നുവെന്നും പ്രശ്‌നമില്ലെന്നും അടുത്ത ദിവസം ജോലിക്ക് വരുമെന്ന് പറഞ്ഞിരുന്നുവെന്നും ബന്ധു പറഞ്ഞു. ഞായറാഴ്ച രാത്രി ദേവകുമാര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ ഇദ്ദേഹത്തെ തിങ്കളാഴ്ചയ രാവിലെ കൂടെ താമസിക്കുന്നവര്‍ കണ്ടെത്തിയിരുന്നു. പിന്നീട് സാധാരണ പോലെയായിരുന്നു പെരുമാറ്റം. അതിനാല്‍, അവന്‍ സുഖമാണെന്ന് അവര്‍ കരുതി.
എന്നാല്‍, ചൊവ്വാഴ്ച പുലര്‍ച്ചെ വീണ്ടും കാണാതായി. മുറിിരുന്നു. പക്ഷേ, മുറിയിലുള്ള രണ്ടാമത്തെയാള്‍ പുലര്‍ച്ചെ 5ന് ഉറക്കമുണര്‍ന്നപ്പോള്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. പതിവ് പ്രഭാത നടത്തത്തിനായി അദ്ദേഹം പോയിരിക്കാമെന്നായിരുന്നു അവര്‍ കരുതിയത്. മണിക്കൂറുകള്‍ക്ക് ശേഷം ദേവകുമാര്‍ തിരിച്ചെത്താത്തതിനാലാണ് കാണാതായതായി പോലിസില്‍ വിവരമറിയിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ദേവകുമാറിന്റെ മുറിയില്‍നിന്ന് ഉയര്‍ന്ന അളവില്‍ ആന്റിഡിപ്രഷന്‍ മരുന്നുകള്‍ കണ്ടെത്തിയതായി സഹപ്രവര്‍ത്തകന്‍ പറഞ്ഞു. 'അവര്‍ക്ക് ഇതേക്കുറിച്ച് അറിവില്ലായിരുന്നു. അതേക്കുറിച്ച് അവര്‍ അറിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളിലും വിവിധ കേന്ദ്രങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ദുബയ് പോലിസിന് ഉടന്‍ സുരക്ഷിതനായി കണ്ടെത്താന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇയാളെ കണ്ടാല്‍ പോലിസില്‍ റിപോര്‍ട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.