വെന്റിലേറ്റര്‍ നിഷേധിച്ചു; ചികില്‍സ ലഭിക്കാതെ കൊവിഡ് ബാധിതയായ വീട്ടമ്മ മരിച്ചു

മാറാക്കറ യൂസുഫിന്റെ ഭാര്യ പാത്തുമ്മയാണ് മരിച്ചത്.

Update: 2020-09-23 06:18 GMT

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ചികില്‍സ ലഭിക്കാതെ കൊവിഡ് ബാധിതയായ വീട്ടമ്മ മരിച്ചു. മാറാക്കറ യൂസുഫിന്റെ ഭാര്യ പാത്തുമ്മയാണ് മരിച്ചത്. കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 11 നാണ് പാത്തുമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 12ന് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് അറിയിച്ച് പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

തുടര്‍ന്ന് മൂന്ന് മണിക്കൂറോളം ഇവരെ ആംബുലന്‍സില്‍ തന്നെ കിടത്തി. സൗകര്യം ഒരുക്കാമെന്ന് ചങ്കുവെട്ടിയിലെ ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ 4നു വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ചരയോടെ മരണം സംഭവിച്ചു. അതേസമയം സംഭവം, ഇതു സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നുമാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരുടെ വാദം.

Tags:    

Similar News