ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ റെയില്‍വേ ശുചീകരണ കരാര്‍ തൊഴിലാളികളാണ് ഷൊര്‍ണൂര്‍ പാലത്തില്‍ കേരള എക്‌സ്പ്രസ് ട്രെയിന്‍ തട്ടി മരിച്ചത്. ലക്ഷ്മണന്‍, വല്ലി, റാണി, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്.
ട്രെയിന്‍ വരുന്നത് തൊഴിലാളികള്‍ അറിഞ്ഞില്ല എന്നതാണ് പ്രാഥമിക വിവരം. ട്രെയിന്‍ വരുമ്പോള്‍ നാലുപേരും പാളത്തിലായിരുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു ട്രെയിന്‍. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിട്ടു.