കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ചു

കോണ്‍ഗ്രസിലെ വയലാര്‍ രവി, സിപിഎമ്മിലെ കെ കെ രാഗേഷ്, മുസ്‌ലീം ലീഗിലെ അബ്ദുള്‍ വഹാബ് എന്നിവര്‍ ഒഴിയുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്താനിരുന്നത്.

Update: 2021-03-24 17:40 GMT

ന്യൂദല്‍ഹി: കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് നടപടികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം ആണ് നടപടി എന്നാണ് വിവരം.

അടുത്ത മാസം 12 ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഏപ്രില്‍ 12ന് വൈകിട്ട് അഞ്ചു മണിക്ക് വോട്ടെണ്ണല്‍ നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

കോണ്‍ഗ്രസിലെ വയലാര്‍ രവി, സിപിഎമ്മിലെ കെ കെ രാഗേഷ്, മുസ്‌ലീം ലീഗിലെ അബ്ദുള്‍ വഹാബ് എന്നിവര്‍ ഒഴിയുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്താനിരുന്നത്.

Tags:    

Similar News