കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറി സിനിമ നിരോധിക്കണം: എസ്ഡിപിഐ

Update: 2023-05-07 05:12 GMT

ന്യൂമാഹി: കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറി സിനിമ നിരോധിക്കുക, അണിയറ ശില്പികളെ അറസ്റ്റ് ചെയ്യുക എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

ആവിഷ്‌കാരത്തിന്റെ പേരില്‍ നാട്ടില്‍ വിഷം വിതറി കലഹം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിന്റെ പദ്ധതിക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കാന്‍ നല്ലവരായ എല്ലാ ജനാധിപത്യവിശ്വാസികളും മുന്നോട്ടു വരണമെന്ന് കമ്മിറ്റി ആഹ്വാനം ചെയ്തു.ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഹനീഫ നേതൃത്വം നല്‍കി. കല്ലായി ചുങ്കം എം.എം ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം മാഹിപ്പാലത്തു സമാപിച്ചു.


Tags:    

Similar News