'സിന്‍വാര്‍ പ്രളയം' ഇസ്രായേലിനെ നശിപ്പിക്കും: ഖാലിദ് മിശ്അല്‍
ഇസ്താംബൂളില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്താംബൂള്‍: രക്തസാക്ഷി 'സിന്‍വാര്‍ പ്രളയം' ഇസ്രായേലിനെ നശിപ്പിക്കുമെന്ന് ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍. യഹ്‌യാ സിന്‍വാറിന്റെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് ഇസ്താംബൂളില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിന്‍വാര്‍ തുടങ്ങിയ പ്രളയം ഇസ്രായേലിന് മേല്‍ പതിച്ചിരിക്കുകയാണ്. അത് ഇസ്രായേലിനെ നശിപ്പിക്കും. സിന്‍വാറിനെ മോശക്കാരനായി ചിത്രീകരിക്കാന്‍ അധിനിവേശ സൈന്യം ശ്രമിച്ചു. പക്ഷെ, ദൈവം സിന്‍വാറിന് അന്തസ് നല്‍കി. ഫലസ്തീനികളുടെ അവകാശവും അന്തസും സംരക്ഷിക്കാന്‍ വേണ്ട പോരാട്ടം ഹമാസ് നടത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.