ബാബാ സിദ്ദീഖിയുടെ കൊലപാതകം: ദസറ ഘോഷയാത്രയെ മറയാക്കിയെന്ന് പോലിസ്

കേസിലെ മറ്റൊരു പ്രതി പ്രവീണ്‍ ലോങ്കറിനെ പൂനെയില്‍ നിന്ന് പോലിസ് അറസ്റ്റ് ചെയ്തു

Update: 2024-10-14 04:35 GMT

മുംബൈ: മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ദീഖിയെ വെടിവെച്ചു കൊന്ന സംഘം ദസറ ഘോഷയാത്രയെ മറയാക്കിയെന്ന് പോലിസ്. ദസറ ആഘോഷത്തിന്റെ ഭാഗമായ ഘോഷയാത്രയും കരിമരുന്ന് പ്രകടനവും നടക്കുന്നതിന്റെ ഇടയിലാണ് ബാബാ സിദ്ദീഖിയെ മൂന്നംഗ സംഘം വെടിവച്ചത്. ഇത് വെടിവയ്പ്പിന്റെ ശബ്ദം നാട്ടുകാര്‍ കേള്‍ക്കാതിരിക്കാന്‍ കാരണമായി.

അതേസമയം, കേസിലെ മറ്റൊരു പ്രതി പ്രവീണ്‍ ലോങ്കറിനെ പൂനെയില്‍ നിന്ന് പോലിസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ ശുഭം ലോങ്കറിന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. ഈ വര്‍ഷം ആദ്യം ശുഭം ലോങ്കറിനെ തോക്കുകളുമായി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ഇയാളെ കുറിച്ച് വിവരമില്ല. ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലെ പ്രമുഖനാണ് ഇയാള്‍. ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരനായ അന്‍മൊല്‍ ബിഷ്‌ണോയുമായി ഇയാള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

Tags:    

Similar News