ഇവിഎം ഉപയോഗിച്ച് ജനാധിപത്യത്തെ കൊല്ലുന്നു; പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്

അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടേണ്ടി വന്നതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

Update: 2022-03-10 13:18 GMT
ഇവിഎം ഉപയോഗിച്ച് ജനാധിപത്യത്തെ കൊല്ലുന്നു; പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളിലും പാര്‍ട്ടി തോറ്റമ്പിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാഴാഴ്ച ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.ഇവിഎം വിരുദ്ധ പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടേണ്ടി വന്നതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്തെ ജനാധിപത്യത്തെ ഇവിഎം കൊല്ലുകയാണ് എന്ന് എഴുതിയ ബാനറുമായാണ് പ്രതിഷേധം നടക്കുന്നത്. പ്രവര്‍ത്തകരുടെ കയ്യിലുള്ള പ്ലക്കാര്‍ഡുകളില്‍ രാഹുല്‍ പ്രിയങ്ക ഗാന്ധി സേന എന്നും എഴുതിയിട്ടുണ്ട്.

ഭരണം ഉണ്ടായിരുന്ന പഞ്ചാബിലും കോണ്‍ഗ്രസിന്റെ തട്ടകമായ യുപിയിലെ റായ്ബറേലിയിലും അടക്കം കോണ്‍ഗ്രസിന് നിരാശയാണ് ലഭിച്ചത്.

Tags:    

Similar News